Posted By editor1 Posted On

ഷൊർണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

പാലക്കാട്​ ഷൊർണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. ഷൊർണൂർ മതിലിങ്കൽ വീട്ടിൽ റോയ്​ ജോൺ (63) ആണ്​ മരിച്ചത്​. അൽ മുല്ല കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: മിനി (കുവൈത്ത്​ ക്വാളിറ്റി നെറ്റ്​ കമ്പനി). മക്കൾ: നിഥില റോയ്​, നർദ റോയ്​ (ഇരുവരും വിദ്യാർഥികൾ). മൃതദേഹം ബുധനാഴ്​ച രാവിലെ 11ന്​ സബാഹ്​ ആശുപത്രി മോർച്ചറിയിൽ പൊതുദർശനത്തിന്​ വെക്കും. ഷൊർണൂർ ഇമ്മാനുവേൽ മാർത്തോമ്മ ചർച്ച ഇടവക അംഗമാണ്​. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DeucgGb3r0Z8YuXraSRSSo

Comments (0)

Leave a Reply

Your email address will not be published. Required fields are marked *