ജല-വൈദ്യുതി മോഷണത്തിന് തടയിടാൻ ഒരുങ്ങി മന്ത്രാലയം
കുവൈത്ത് സിറ്റി: വെള്ളവും വൈദ്യുതിയും മോഷ്ടിക്കുന്നവർക്കെതിരെ കർശന നടപടികളുമായി ജല, വൈദ്യുതി മന്ത്രാലയം. വെള്ളവും വൈദ്യുതിയും മോഷ്ടിക്കുന്നത് തടയാൻ ജല, വൈദ്യുതി മന്ത്രാലയത്തിലെ ജുഡീഷ്യൽ കൺട്രോൾ ടീം ഉപമേധാവി അഹ്മദ് അൽ ശമ്മാരിയുടെ നേതൃത്വത്തിൽ പരിശോധന കാമ്പയിൻ ആരംഭിച്ചു. കഴിഞ്ഞദിവസം കാപിറ്റൽ ഗവർണറേറ്റിലെ ശർഖ്, ദഇയ്യ ഭാഗങ്ങളിൽ പരിശോധന നടത്തുകയും ദഇയ്യയിലെ ബാച്ചിലർ താമസ സ്ഥലത്തെ വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FNOdPHUxolwKVeanjjSzdn
തകരഷീറ്റുകൊണ്ട് ഉണ്ടാക്കിയ താൽക്കാലിക ഷെഡുകളിലും ചേരികളിലും അനധികൃതമായി കണക്ഷൻ എടുക്കുന്നത് അധികൃതർക്ക് അറിയാം. ഇങ്ങനെ എടുക്കുന്ന കണക്ഷനുകൾ വൈദ്യുതി മന്ത്രാലയത്തിനുണ്ടാകുന്ന നഷ്ടത്തിനുപുറമെ സുരക്ഷക്കും ഭീഷണിയാണ് എന്നും അധികൃതർ വ്യക്തമാക്കി. ഇനിവരും ദിവസങ്ങളിലും വിപുലമായ പരിശോധനയുമായി മുന്നോട്ട് പോകാൻ ഒരുങ്ങുകയാണെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. കാപിറ്റൽ, ഫർവാനിയ, ജഹ്റ ഗവർണറേറ്റുകളിൽ കുവൈത്ത് മുനിസിപ്പാലിറ്റി, വാണിജ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഭവനക്ഷേമ പബ്ലിക് അതോറിറ്റി എന്നിവയുമായി സഹകരിച്ചാവും പരിശോധനകൾ നടക്കുക. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn
Comments (0)