കോവിഡ് മാർഗ്ഗനിർദേശങ്ങൾ ലംഘിച്ചതിന് 1000 പേർക്കെതിരെ നടപടിയെടുത്ത് വനിതാ സംഘം
കോവിഡ് പ്രതിരോധ മാർഗ്ഗനിർദേശങ്ങൾ ലംഘിച്ചതിന് 1000 പേർക്കെതിരെ നിയമനടപടി. കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ രൂപവത്കരിച്ച പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. സ്ഥാപനങ്ങളിൽ തൊഴിലാളികൾ കോവിഡ് പ്രതിരോധ മാർഗനിർദേശം പാലിക്കാത്തത്, വെഡിങ് ഹാളുകളിൽ നടത്തിയ പരിപാടികൾ, സ്ത്രീകളുടെ ഒത്തുകൂടലുകൾ, മറ്റു നിർദേശ ലംഘനങ്ങൾ എന്നിവയാണ് പരിശോധനയിൽ പിടികൂടിയത്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനും, കോവിഡ് വ്യാപനം കുറക്കുന്നതിനും കുട്ടികളുടെ ആക്ടിവിറ്റികൾ നടത്തുന്ന സ്ഥലങ്ങൾ, സ്പോർട്സ് ക്ലബുകൾ, സ്വിമ്മിങ് പൂളുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ഫെബ്രുവരിയിൽ പരിശോധന നടത്തുമെന്നും അധികൃതർ പറഞ്ഞു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FNOdPHUxolwKVeanjjSzdn
Comments (0)