Posted By editor1 Posted On

വിമാനയാത്ര നിരക്ക് ഇനി കുത്തനെ കുറഞ്ഞേക്കും

എയർ ഇന്ത്യ ടാറ്റ ഏറ്റെടുത്തതിനു പിന്നാലെ വിമാനയാത്ര നിരക്ക് കുത്തനെ കുറയാൻ( cheap flight ticket ) സാധ്യത. എയർഇന്ത്യ ആരംഭിച്ച പുതിയ ട്രെൻഡിലേക്ക് ആകാശ എയറും ജെറ്റ് എയർവേസുമെത്തുകയാണ്. ഈ മാറ്റം പിന്തുടരാൻ മറ്റ് കമ്പനികളും നിർബന്ധിതരാകുന്നതോടെ ഇത് യാത്രക്കാർക്ക് കൂടുതൽ ലാഭകരമാകും. ഇന്ത്യൻ വ്യോമയാനരംഗത്ത് പുതിയ മത്സരങ്ങൾക്ക് തുടക്കമിടുന്നത് ഓഹരി വിപണിയിലെ രാജാവായ ശതകോടീശ്വരൻ രാകേഷ് ജുൻജുൻവാലയുടെ നേതൃത്വത്തിൽ വരുന്ന വിമാനകമ്പനി ‘ആകാശ എയർ’ തന്നെയാകും. എല്ലാവർക്കും യാത്ര ചെയ്യാൻ കഴിയുന്ന തരത്തിലേക്ക് വിമാനയാത്രയെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ആകാശ എയർ എത്തുന്നത്. കുറഞ്ഞ ടിക്കറ്റ് നിരക്കിൽ വിമാനയാത്ര സാധ്യമാക്കാനാണ് പദ്ധതിയിടുന്നത്. ഇതോടൊപ്പം ഭക്ഷണം, സീറ്റ് തിരഞ്ഞെടുപ്പ് അടക്കമുള്ള സൗകര്യങ്ങളെല്ലാം അധിക ചെലവിലും ലഭ്യമാക്കും. അടുത്ത ജൂണോടെ സർവീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി അധികൃതർ. ജെറ്റ് എർവേസ് മുൻ സിഇഒ വിനയ് ദുബായ്, ഇൻഡിഗോ മുൻ പ്രസിഡന്റ് ആദിത്യ ഘോഷ് എന്നിവർക്കും കമ്പനിയിൽ നിക്ഷേപമുണ്ട്. ടാറ്റ ഏറ്റെടുത്തതിനു പിന്നാലെ എയർ ഇന്ത്യാ വിമാനങ്ങളിൽ ഭക്ഷണസേവനം മെച്ചപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HGP2GyE88iu2aBRKRPpT97

ഉപയോക്താക്കൾക്ക് നൽകുന്ന മറ്റ് സേവനങ്ങളും മെച്ചപ്പെടുത്താനായി പ്രത്യേക എക്‌സിക്യൂട്ടീവ് ഹെൽപ് ഡെസ്‌ക്കിനും കമ്പനി തുടക്കമിട്ടിട്ടുണ്ട്. സർക്കാർ വൃത്തങ്ങൾ, മുതിർന്ന ബിസിനസ് എക്‌സിക്യൂട്ടീവുകൾ അടങ്ങുന്നതാണ് ഹെൽപ് ഡെസ്‌ക്ക്. വിമാനയാത്ര കൂടുതൽ സുഖകരമാക്കാനുള്ള മറ്റു പദ്ധതികളും നടപ്പിലാക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.സമ്പത്തിക പ്രതിസന്ധിമൂലം 2019ൽ താൽക്കാലികമായി പ്രവർത്തനം നിർത്തിയ ജെറ്റ് എയർവേസ് തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്. കൂടുതൽ കരുത്തോടെയാകും ജെറ്റ് എയർവേസ് ആഭ്യന്തര സർവീസിൽ തിരിച്ചെത്തുക. 1,500 കോടി രൂപയാണ് ജലൻ-കൽറോക്ക് കൺസോർഷ്യം കമ്പനിയിൽ നിക്ഷേപിക്കുക. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HGP2GyE88iu2aBRKRPpT97

Comments (0)

Leave a Reply

Your email address will not be published. Required fields are marked *