Posted By Editor Editor Posted On

അ​മേ​രി​ക്ക​ൻ റേ​റ്റി​ങ്​ ഏ​ജ​ൻ​സി​യാ​യ ഫി​ച്ച് സൊ​ല്യൂ​ഷ​ൻ​സ് കു​വൈ​ത്തി​​​ന്‍റെ റേ​റ്റി​ങ്​ താ​ഴ്​​ത്തി.

സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ അ​മേ​രി​ക്ക​ൻ റേ​റ്റി​ങ്​ ഏ​ജ​ൻ​സി​യാ​യ ഫി​ച്ച് സൊ​ല്യൂ​ഷ​ൻ​സ് കു​വൈ​ത്തി​​ന്‍റെ റേ​റ്റി​ങ്​ താ​ഴ്​​ത്തിയാതായി റിപ്പോർട്ടുകൾ. എ​എ ആ​യി​രു​ന്ന​ത്​ എ​എ മൈ​ന​സ്​ ആ​യാ​ണ്​ താ​ഴ്​​ത്തി​യ​ത്. കു​വൈ​ത്ത്​ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ധാ​ന പ്ര​ശ്​​ന​ങ്ങ​ളാ​യി റേ​റ്റി​ങ്​ ഏ​ജ​ൻ​സി ചൂണ്ടികാട്ടപ്പെട്ടത് വ​രു​മാ​ന​ത്തി​ലെ കു​റ​വ്, ഘ​ട​നാ​പ​ര​മാ​യ മാ​ന്ദ്യം, നി​ർ​വ​ഹ​ണ​ത്തി​ലെ പി​ഴ​വു​ക​ൾ എ​ന്നി​വ​യാണെന്നും റി​പ്പോ​ർ​ട്ടി​ൽ പറയുന്നു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ESJ77frEFYy53WxxjMKG9E

സ​ർ​ക്കാ​റും പാ​ർ​ല​മെൻറും ത​മ്മി​ൽ നി​ര​ന്ത​രം ഏ​റ്റു​മു​ട്ട​ലി​ൽ​ ന​യ​രൂ​പ​വ​ത്​​ക​ര​ണ​ത്തി​ൽ ത​ട​സ്സം സൃ​ഷ്​​ടി​ക്കു​ന്ന​താ​യും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച മു​ര​ടി​പ്പി​ക്കു​ന്ന​താ​യും ഫി​ച്ച്​ സൊ​ല്യൂ​ഷ​ൻ​സ്​ ചൂണ്ടിക്കാട്ടി. എ​ണ്ണ​വി​ല​യെ മാത്രം മു​ഖ്യ​മാ​യി ആ​ശ്ര​യി​ക്കു​ന്ന​തും സ​ബ്​​സി​ഡി​ക്കും പൊ​തു​മേ​ഖ​ല​ക്കും ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കുമായി വ​ൻ​തോ​തി​ൽ ചെ​ല​വ​ഴി​ക്കു​ന്ന​തും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യെ ബാ​ധി​ക്കുന്നുണ്ടെന്നും ഫി​ച്ച്​ സൊ​ല്യൂ​ഷ​ൻ​സ് പറയുന്നു . കൂടാതെ ഏതൊരു നടപടിയും മന്ദഗതിയിലാണ് നടക്കുന്നതെന്നും അതിനുള്ള ഉദാഹരണമായി 2017 മു​ത​ൽ ച​ർ​ച്ച​യി​ലു​ള്ളതും ഇടതുവരെ നടപ്പിലാകാത്തതുമായ ​ഡെ​ബ്​​റ്റ്​ നി​യ​മത്തെ ഫി​ച്ച് ചൂണ്ടികാണിച്ചു. 2017 മു​ത​ൽ ച​ർ​ച്ച​യി​ലു​ള്ള ​ഡെ​ബ്​​റ്റ്​ നി​യ​മം 2022 ൽ എങ്കിലും​ ന​ട​പ്പാ​ക്കു​മെന്നാണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ESJ77frEFYy53WxxjMKG9E

https://www.kuwaitvarthakal.com/2022/01/18/an-app-to-know-all-the-travel-related-information-on-mobile-for-free-without-calling-travels/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *