എയർ ഇന്ത്യയെ ഔദ്യോഗികമായി ഏറ്റെടുത്ത് ടാറ്റ
ഔദ്യോഗികമായി ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യ ഏറ്റെടുത്തു. ഇതോടെ എയർ ഇന്ത്യയിലെ ബോർഡ് അംഗങ്ങളും മറ്റും രാജി വെക്കുകയും, സർക്കാർ പ്രതിനിധികൾക്ക് പകരം ടാറ്റയുടെ അംഗങ്ങൾ ചുമതലയേൽക്കുകയും ചെയ്തു. എയർ ഇന്ത്യ ഏറ്റെടുക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ വർഷം ഒക്ടോബറിൽ 18,000 കോടി രൂപയ്ക്കാണ് കേന്ദ്രസർക്കാർ എയർ ഇന്ത്യ കമ്പനി ടാറ്റ പ്രൈവറ്റ് ലിമിറ്റഡിന് വിറ്റത്. എയർ ഇന്ത്യക്ക് 61,000 കോടി രൂപയുടെ കടമാണ് ഉണ്ടായിരുന്നത്. ഈ കടത്തിൽ ഏതാണ്ട് 15,300 കോടി രൂപയുടെ ബാധ്യത ടാറ്റാ ഗ്രൂപ്പ് ഏറ്റെടുക്കുകയും, 2700 കോടി രൂപ പണമായി തന്നെ നൽകുകയുമാണ് ചെയ്തത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ESJ77frEFYy53WxxjMKG9E
ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതോടെ എയർ ഇന്ത്യയിൽ പുതിയ മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്. പ്രധാനമായും മൂന്ന് കാര്യങ്ങളിലാണ് ആദ്യം മാറ്റങ്ങൾ വരുത്തുന്നത്. ഓൺ ടൈം പെർഫോമൻസിന്റെ കാര്യത്തിൽ വളരെയേറെ പിന്നിലായ എയർഇന്ത്യ അതിനാണ് ഏറ്റവും പ്രാധാന്യം നൽകുന്നത്. കൃത്യസമയത്ത് പുറപ്പെടുക എന്നത് പുതിയ മാറ്റങ്ങളിൽ ഒന്നായിരിക്കും. രണ്ടാമതായി ക്രൂ അംഗങ്ങളുടെ വേഷവും, പെരുമാറ്റവും മെച്ചപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ട്. മൂന്നാമതായി വിമാനത്തിന് ഉള്ളിൽ നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം കൂട്ടാൻ നടപടി തുടങ്ങുമെന്നും ടാറ്റാ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. നിലവിൽ 4400ഓളം ആഭ്യന്തര സർവീസുകളും 1800 രാജ്യാന്തര സർവീസുകളും എയർ ഇന്ത്യ നടത്തുന്നുണ്ട്. 1932ൽ ടാറ്റ ഗ്രൂപ്പ് സ്ഥാപിച്ച ടാറ്റ എയർലൈൻസ് പിന്നീട് 1946ലാണ് എയർ ഇന്ത്യ എന്ന് പേരു മാറ്റുന്നത്. 1953ൽ ഇതിന്റെ നിയന്ത്രണം സർക്കാർ ഏറ്റെടുത്തെങ്കിലും 1977 വരെ ജെ ആർ ഡി ടാറ്റ ചെയർമാനായി തുടർന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ESJ77frEFYy53WxxjMKG9E
Comments (0)