വിമാനയാത്രക്കാർക്കുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് അയാട്ട
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ നടപ്പിലാക്കിയ യാത്ര നിയന്ത്രണങ്ങൾ അവസാനിപ്പിക്കണമെന്ന് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) നിലവിൽ വിമാനത്താവളത്തിലെ കോവിഡ് പരിശോധന, ക്വാറന്റൈൻ, തുടങ്ങിയ യാത്രാ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കോവിഡ് വ്യാപനം കുറഞ്ഞുവെന്നും, ചില രാജ്യങ്ങളിൽ മാത്രമാണ് കോവിഡ് കേസുകൾ കൂടിവരുന്നതെന്നും, ഈ സാഹചര്യത്തിലാണ് യാത്ര നിയന്ത്രണങ്ങൾ ഒഴിവാക്കാൻ സർക്കാറുകളോട് ആവശ്യപ്പെടുന്നതെന്നും അയാട്ട ഡയറക്ടർ ജനറൽ വില്ലി വാൽഷ് പറഞ്ഞു. വാക്‌സിൻ എടുത്ത യാത്രക്കാർക്ക് എയർപോർട്ടിൽ ഏർപ്പെടുത്തിയിട്ടുള്ള കോവിഡ് പരിശോധന ഒഴിവാക്കണമെന്നും, വാക്‌സിൻ എടുക്കാത്ത യാത്രക്കാർ കോവിഡ് നെഗറ്റീവ് ആണെങ്കിൽ ക്വാറന്റൈൻ ഒഴിവാക്കണമെന്നും അയാട്ട ആവശ്യപ്പെട്ടു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ESJ77frEFYy53WxxjMKG9E
Comments (0)