Posted By Editor Editor Posted On

കു​വൈത്തിൽ കാന്‍സര്‍ കേസുകള്‍ വര്‍ദ്ധിക്കുന്നു; ഭക്ഷ്യ ഉല്‍പന്നങ്ങള്‍ പരിശോധിക്കാൻ നീക്കം.

കു​വൈ​ത്ത്​ സി​റ്റി: ആരോഗ്യത്തിന് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇറക്കുമതി ചെയ്യുന്നതും പ്രാദേശികവുമായി ലഭിക്കുന്ന എല്ലാ ഭക്ഷ്യ ഉല്‍പന്നങ്ങളും പരിശോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുവൈത്ത് പാര്‍ലമെന്ററി പരിസ്ഥിതി കാര്യ സമിതി ചര്‍ച്ച ചെയ്തു. ചർച്ചയിൽ ആരോഗ്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ (പിഎഎഫ്എന്‍), കുവൈത്ത് മുനിസിപ്പാലിറ്റി, എന്‍വയോണ്‍മെന്റ് പബ്ലിക് അതോറിറ്റി (ഇപിഎ), കുവൈത്ത് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ കസ്റ്റംസ് (കെജിഎസി) എന്നിവയുടെ പ്രതിനിധികളാണ് പങ്കെടുത്തത്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D49WcZmttiAJs1cLMHTMp6

നിലവിൽ പുറത്തുനിന്ന് രാജ്യത്തേക്കെത്തുന്ന ഭക്ഷ്യ ഉല്‍പന്നങ്ങള്‍ കര്‍ശനമായ ലബോറട്ടറി പരിശോധനകള്‍ക്ക് വിധേയമാകുന്നില്ലെന്നും കൂടാതെ ഇറക്കുമതി ചെയ്തതോ പ്രാദേശികമായി നിര്‍മ്മിച്ചതോ ആയ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളില്‍നിന്ന് മുക്തമാണെന്ന് ഉറപ്പാക്കാനുള്ള പരിശോധനകള്‍ കാര്യക്ഷമമല്ലെന്നും അതിനാലാണ് രാജ്യത്ത് കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതെന്നും കമ്മിറ്റി ചെയര്‍മാന്‍ എംപി ഹമദ് അല്‍ മതര്‍ വെളിപ്പെടുത്തി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D49WcZmttiAJs1cLMHTMp6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *