കുവൈത്ത് കടന്നുപോകുന്നത് കോവിഡിന്റെ അപ്രതീക്ഷിത തരംഗത്തിലൂടെ :ആരോഗ്യ മന്ത്രി
കൊറോണ വൈറസ് പ്രതീക്ഷിക്കാത്ത രീതിയിലാണ് വ്യാപിക്കുന്നതെന്ന് കുവൈറ്റ് ആരോഗ്യമന്ത്രി ഡോ. ഖാലിദ് എഐ- സയീദ്. ആരോഗ്യപ്രവർത്തകരുടെ പരിശ്രമവും പൊതു സമൂഹത്തിന്റെ പിന്തുണയും ഉണ്ടെങ്കിൽ കോവിഡ് തരംഗത്തെ അതിജീവിക്കുവാന്‍ സാധിക്കുമെന്നും അൽ-സബാഹിയ വെസ്റ്റേൺ ഹെൽത്ത് സെന്റർ ഉദ്ഘാടനം ചെയ്ത ശേഷം അദ്ദേഹം പറഞ്ഞു. ദിനംപ്രതി 5,000-ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. രോഗികൾക്ക് ഉയർന്ന തലത്തിലുള്ള വൈദ്യസഹായം നൽകാൻ ആരോഗ്യ സംവിധാനത്തിന്റെ വികസനത്തിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലയിൽ 31 ആരോഗ്യ കേന്ദ്രങ്ങളാണ് ഇപ്പോഴുള്ളത്. വെസ്റ്റേൺ ഹെൽത്ത് സെന്റർ, അൽ-അദാൻ ഹോസ്പിറ്റലുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു ഇലക്ട്രോണിക് ഫോളോ-അപ്പ് സംവിധാനമാണ് കേന്ദ്രത്തെ പിന്തുണയ്ക്കുന്നതെന്ന് സബാഹിയ സൂചിപ്പിച്ചു. കൂടാതെ, കൂടുതൽ മെഡിക്കൽ സെന്ററുകൾ പുനരധിവസിപ്പിക്കുകയോ പുനരാരംഭിക്കുകയോ ചെയ്യേണ്ടതുണ്ട്, ഇതിലൂടെ ജില്ലയിൽ ആകെ 37 ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാൻ സാധിക്കും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D49WcZmttiAJs1cLMHTMp6
Comments (0)