ക്യാപിറ്റൽ ഗവർണറേറ്റിലെ 220 കെട്ടിടങ്ങളിൽ നിന്ന് ബാച്ചിലർമാരെ ഒഴിപ്പിച്ചു.
കുവൈത്ത് സിറ്റി: കുവൈറ്റ് നഗരത്തിലെ കെട്ടിടനിയമലംഘനങ്ങൾ അവസാനിപ്പിക്കുന്നതിനായി അധികൃതർ ക്യാമ്പയിൻ നടത്തി. ഇതോടെ ബാച്ചിലർമാരായ തൊഴിലാളികൾ തിങ്ങി നിറഞ്ഞ് താമസിക്കുന്ന സ്ഥലങ്ങളിൽ പരിശോധന നടത്തുകയും കുടിയൊഴിപ്പികുകയും ചെയ്തു. മുനസിപ്പാലിറ്റി എമർജൻസി ടീം തലവൻ സൈദ് അൽ എൻസിയും അൽ ഖാലിദ് നെയ്ദ് അൽ ഘർറും ചേർന്നാണ് മേഖലകളിയെ പരിശോധന നടത്തിയത്. ക്യാമ്പയിൻ ആരംഭിച്ചതോടെ 38 വസ്തുവകകൾ പൊളിക്കാൻ നിർദ്ദേശിച്ചതായും ക്യാപിറ്റൽ ഗവർണർ ഷെയ്ഖ് തലാൽ അൽ ഖാലിദ് അറിയിച്ചു.
നഗരത്തെ മനോഹരമാക്കുന്നതിനൊപ്പം ക്യാപിറ്റൽ ഗവർണറേറ്റിന്റെ വിവിധ പ്രദേശങ്ങളിലെ നിയമ ലംഘനങ്ങൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതർ ഈ പ്രത്യേക ക്യാമ്പയിൻ നടത്തുന്നത്. ഈ ക്യാമ്പയിനു തുടക്കമിട്ട ശേഷം 321 മുന്നറിയിപ്പുകളാണ് ഉടമകൾക്ക് ഇതുവരെ അയച്ചിട്ടുള്ളത്. നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്നു ഉറപ്പിക്കാനും പൗരന്മാരുടെ സൗകര്യവും സുരക്ഷിതത്വം ഉറപ്പാക്കാനും ക്യാമ്പയിൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/E5MuI5H9bXeAlMLnIqqNJ5
Comments (0)