കോവിഡ് രോഗികളിൽ റെംഡെസിവിർ ഉപയോഗിക്കാൻ ഒരുങ്ങി എംഒഎച്ച്
കോവിഡ് രോഗികളിൽ റെംഡെസിവിർ മരുന്ന് മിതമായ അളവിൽ ഉപയോഗിക്കാൻ ഒരുങ്ങി ആരോഗ്യ മന്ത്രാലയം. പല രാജ്യങ്ങളിലും കോവിഡ് ഗുരുതരമായ രോഗികളിലും, ആശുപത്രിയിൽ പ്രവേശം ആവശ്യമുള്ളവർക്കും, മരുന്നിന്റെ ഉപയോഗം പോസിറ്റീവ് ഫലങ്ങൾ നൽകിയതിനെ തുടർന്നാണ് ഈ തീരുമാനം. കോവിഡ് 19 രോഗികൾക്ക് ഉപയോഗിക്കുന്ന വാക്സിനുകളെക്കുറിച്ചും മരുന്നുകളെക്കുറിച്ചും ആഗോള ആരോഗ്യ സംഘടനകൾ പുറപ്പെടുവിച്ച എല്ലാ റിപ്പോർട്ടുകളും ഔദ്യോഗിക പ്രസ്താവനകളും മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്, ഇതിൽ ഏറ്റവും പുതിയത് റെംഡെസിവിർ മരുന്നിന്റെ ഉപയോഗം വിപുലീകരിക്കാൻ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്ഡിഎ) അനുമതിയാണ്. അതേസമയം, കുവൈറ്റിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ എണ്ണം ഇന്നലെ ഉച്ചവരെ 638,000 ആയി ഉയർന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/E5MuI5H9bXeAlMLnIqqNJ5
Comments (0)