കുവൈറ്റിൽ മദ്യവേട്ടയിൽ പിടികൂടിയത് 120,000 ദിനാർ വിപണി മൂല്യമുള്ള മദ്യം
കുവൈറ്റിൽ നടന്ന മദ്യവേട്ടയിൽ പിടികൂടിയത് 120,000 ദിനാർ വിപണി മൂല്യമുള്ള മദ്യം. രാജ്യത്തെ തന്നെ ഏറ്റവും വലിയ മദ്യവേട്ടയിൽ മദ്യം സ്റ്റോക്ക് ചെയ്ത പ്രവാസിയെ അറസ്റ്റ് ചെയ്തതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് നാർക്കോട്ടിക് കൺട്രോൾ അറിയിച്ചു.1000 ലധികം ഇറക്കുമതി ചെയ്ത കുപ്പികളാണ് പിടിച്ചെടുത്തത്. കേണൽ മുഹമ്മദ് കബസാർഡിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തി പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/E5MuI5H9bXeAlMLnIqqNJ5
Comments (0)