Posted By editor1 Posted On

കുവൈറ്റിൽ ഇന്നലെ മാത്രം റിപ്പോർട്ട്‌ ചെയ്തത് എഴുന്നൂറോളം ട്രാഫിക് നിയമലംഘനങ്ങൾ

കുവൈറ്റിൽ വാഹന പരിശോധന കർശനമാക്കി ജനറൽ ട്രാഫിക്ക് വിഭാ​ഗം. എഴുന്നൂറോളം നിയമലംഘനങ്ങളാണ് ഇന്നലെ കണ്ടെത്തിയത്.
ആർദിയ, ഫർവാനിയ, മെഹ്ബൂല, ഫഹാഹീൽ എന്നീ പ്രദേശങ്ങളിലാണ് ഫോളോ അപ്പ് വകുപ്പുമായി സഹകരിച്ച് പരിശോധന നടത്തിയത്. 163 ട്രാഫിക് നിയമലംഘനങ്ങളാണ് ഈ പ്രദേശങ്ങളിൽ മാത്രം റിപ്പോർട്ട് ചെയ്തത്. അൽ ഖുറൈൻ മാർക്കറ്റിൽ ഇന്നലെ നടന്ന ട്രാഫിക്ക് പരിശോധനയിൽ 527 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ബൈക്കുകൾ, ഡെലിവറി വാഹനങ്ങൾ, ടാക്സികൾ തുടങ്ങിയവയാണ് പ്രധാനമായും പരിശോധന നടത്തിയത്.
ഡ്രൈവിം​ഗ് ലൈസൻസ്, ഹെൽമറ്റ് എന്നിവ ഇല്ലാത്തത്, ഫെയർ പെർമിറ്റും ടാക്സി മീറ്ററും സംബന്ധിച്ച നിയമലംഘനങ്ങൾ തുടങ്ങിയവയാണ് കണ്ടെത്തിയത്.

ജനറൽ ട്രാഫിക്ക് വിഭാ​ഗം ഡയറക്ടർ ജനറൽ ഫീൽഡ് മേൽനോട്ടത്തിലാണ് ഇവിടെ പരിശോധന ന‌ടന്നത്. ട്രാഫിക് നിയമങ്ങൾ പാലിക്കാത്തവരെയും, നിയമലംഘനം നടത്തുന്നവരെയും കണ്ടെത്തുന്നതിനായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പരിശോധന കർശനമാക്കുമെന്ന് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/E5MuI5H9bXeAlMLnIqqNJ5

https://www.kuwaitvarthakal.com/2022/01/18/an-app-to-know-all-the-travel-related-information-on-mobile-for-free-without-calling-travels/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *