
കുവൈത്തിൽ അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കി
കൊലപാതക കേസ് ഉൾപ്പെടെ അഞ്ചു കേസുകളിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട അഞ്ചുപേരെ കുവൈത്തിൽ ഇന്ന് തൂക്കിലേറ്റി. ഇന്ന് രാവിലെയാണ് ശിക്ഷ നടപ്പാക്കിയത്. ക്രിമിനൽ എക്സിക്യൂഷൻ പ്രോസിക്യൂഷനും ആഭ്യന്തര മന്ത്രാലയവും ചേർന്നാണ് നടപടി പൂർത്തിയാക്കിയത്.സുലൈബിയ സെൻട്രൽ ജയിലിൽ വെച്ചായിരുന്നു തൂക്കിലേറ്റൽ. എട്ടുപേരുടെ വധശിക്ഷ ഇന്ന് നടപ്പാക്കുമെന്ന് ഇന്നലെ അറിയിച്ചിരുന്നു. എന്നാൽ ദയാഹർജി പരിഗണിച്ച് രണ്ടുപേരുടെ ശിക്ഷ ഇളവ് ചെയ്യുകയും ഒരാളുടേത് മാറ്റിവെക്കുകയും ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)