പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ സെറ്റിലാകാൻ പോകുകയാണോ? എങ്കിൽ ഈ കുവൈറ്റ് പ്രവാസി വനിതയുടെ അനുഭവം ഒന്ന് വായിക്കണേ..
14 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി ബിസിനസ് തുടങ്ങാൻ ശ്രമിച്ച യുവതിയുടെ ദുരനുഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് കുവൈറ്റിൽ ഉണ്ടായിരുന്ന സർക്കാർ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ കൊച്ചി പെരുമ്പടപ്പ് സ്വദേശി മിനി മരിയ ജോസിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്. നാട്ടിലെത്തി വീടിനോട് ചേർന്നുള്ള കെട്ടിടത്തിൽ പൊടിമില്ല് തുടങ്ങാൻ ബാങ്ക് വായ്പ്പക്കായി രേഖകൾ തയാറാക്കാനാണ് മിനി സർക്കാർ ഓഫീസുകളിൽ കയറി ഇറങ്ങിയത്. ആരോഗ്യ വിഭാഗത്തിൽ നിന്നും മലിനീകരണ ബോർഡിൽ നിന്നുമെല്ലാം അനുമതി ലഭിച്ചു. എന്നാൽ കോർപ്പറേഷൻ ഓഫീസിൽ ചെന്നപ്പോൾ ആദ്യത്തെ ഓഫിസിൽ ആവശ്യപ്പെട്ടത് 25,000 രൂപ. അഞ്ചു പേർക്ക് അയ്യായിരം രൂപ വീതം നൽകാൻ ആവശ്യപ്പെട്ടതായി മിനി പറയുന്നു.പാവങ്ങൾക്ക് നാട്ടിൽ ജീവിക്കാൻ കഴിയില്ലെന്നും, ഇവിടെ ജീവിക്കണമെങ്കിൽ സർക്കാർ ജോലി വേണം. അതുകൊണ്ട് ആരും ഉള്ള ജോലി കളഞ്ഞ് ലോൺ എടുത്ത് ബിസിനസ് തുടങ്ങാൻ നാട്ടിലേക്ക് വരരുതെന്നും മിനി പോസ്റ്റിൽ പറയുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KATo346y3N3LjgIhXUC1BH
പോസ്റ്റിന്റെ പൂർണ്ണരൂപം
“എന്റെ പ്രവാസി സഹോദരൻ സഹോദരിമാരോട് എനിക്ക് കുറച്ചു കാര്യം പറയാനുണ്ട്, ആരും ജോലി കളഞ്ഞു നമ്മുടെ നാട്ടിൽ ബിസനസ് ചെയ്യാൻ കരുതി ഇങ്ങോട്ട് കയറി വരരുത്. എന്റെ അനുഭവം ഞാൻ ഇവിടെ പറയുന്നു ഇന്ന് നടന്ന സംഭവം ആണ് കേട്ടോ. ഞാൻ എന്റെ 14വർഷത്ത പ്രവാസജിവിതം അവസാനിച്ചു നാട്ടിൽ വന്നു ഒരു പൊടി മില്ല് ഇടാൻ തീരുമാനിച്ചു അതിന് എല്ലാം ശെരിയാക്കി ലൈസൻസ് എടുക്കാൻ കൊച്ചി മുനിസിപ്പാൾ കോർപ്പറേഷനില്‍ പോയി. അവിടെ നിന്നും എന്റെ പള്ളുരുത്തി കോർപ്പറേഷൻ അവിടെ വന്നു അവിടെ 5പേർക്ക് 5000വെച്ചു 25000 രൂപ കൊടുക്കണം അത് പള്ളുരുതിയിൽ തന്നെ രണ്ട് കോർപ്പറേഷൻ ഉണ്ട് കേട്ടോ അവിടെ നല്ല സർമാരും ഉണ്ട്.
അതും കഴിഞ്ഞു രണ്ടാമത്തെ കോർപ്പറേഷനിൽ വന്നപ്പോൾ 25വർഷം ആയി കരം അടച്ച് വരുന്ന ബിൽഡിങ്ങിന്റെ ഒരു തെളിവും ഇല്ല എന്ന് അവിടെയും കൈക്കൂലി ഫോൺ നമ്പർ ഇത് എല്ലാം വേണം അവസാനം ഞാൻ 16000രൂപ കൊടുത്തു ഉണ്ടാക്കിയ എല്ലാ സർട്ടിഫിക്കേറ്റ് കിറി അവരുടെ മുമ്പിൽ ഇട്ട് മടുത്തു ഞങ്ങളെ പോലത്തെ പാവം പ്രവാസികൾ ജോലി ഒന്നും ഇല്ലാതെ ആവുബോൾ ആണ് കുടുബം നോക്കാൻ പ്രവാസി ആവുന്നത്. ഇവിടെ ജീവിക്കാൻ അനുവാദം ഉള്ളത് പാവപെട്ടവര്‍ക്ക് അല്ല. ഗവണ്‍മെന്‍റ് ജോലിക്കാർക്ക് ആണ്. ഞങ്ങളെ പോലെ പാവങ്ങൾ വീണ്ടും പ്രവാസി ആവണം അതുകൊണ്ട് ഒരിക്കലും ഇങ്ങോട്ട് വന്നു ലോൺ കിട്ടി ബിസിനസ് ചെയ്യാൻ ഒന്നും ആരും ജോലി കളഞ്ഞു വരരുത്. ഒരു നല്ല ഗവണ്മെന്റ് ജോലി കളഞ്ഞു കുവൈറ്റിൽ നിന്നും ഞാൻ വന്നത് പോലെ ആരും കയറി വരരുത് ഇത് എന്റെ ഒരു അപേക്ഷയാണ് നാളെ എന്നോട് അപമര്യാദ കാണിച്ച പള്ളുരുത്തി കോർപ്പറേഷനിലെ റവന്യു റീപ്പാർട്ട്മെന്‍റിലെ ജിതിൻ എന്ന് പറഞ്ഞവന്റെ മുഖം നോക്കി ഞാൻ ഒന്ന് കൊടുക്കാൻ പോകുവായാണ്. എല്ലാവരും എനിക്ക് വേണ്ടി പ്രെയർ ചെയ്യണം പറ്റിയാൽ എല്ലാവരും ഇത് ഒന്ന് ഷെയർ ചെയ്യാൻ നോക്കണം നമ്മുടെ സർക്കാർ ഇത് ഒന്ന് അറിയാൻ എന്ന് നിങ്ങളുടെ എല്ലാം മിനി ജോസി”
സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ വിഷയത്തിൽ വ്യവസായ മന്ത്രി പി. രാജീവ് ഇടപെടുകയും ലൈസൻസ് രണ്ട് ദിവസത്തിനുള്ളിൽ ശെരിയാക്കി നൽകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KATo346y3N3LjgIhXUC1BH
Comments (0)