
കുളമ്പുരോഗം; കുവൈറ്റിൽ കന്നുകാലി ഫാം അടച്ചുപൂട്ടി
കുവൈറ്റിലെ സുലൈബിയയിലെ ഒരു ഫാമിൽ കുളമ്പ് രോഗം കണ്ടെത്തി. കന്നുകാലി കൂട്ടങ്ങളിലേക്ക് രോഗം പടരുന്നത് തടയുന്നതിനുള്ള മുൻകരുതൽ നടപടിയാണിത്. രാജ്യത്ത് കുളമ്പുരോഗ കേസുകൾ വർധിച്ചതായി പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് (പി.എ.എ.എ.എഫ്.ആർ) വ്യക്തമാക്കി. ചില ഫാമുകളിലെ നിരവധി പശുക്കളിൽ ഇതിന്റെ ലക്ഷണങ്ങൾ പ്രകടമായിട്ടുണ്ട്.
മൃഗവിഭവങ്ങളുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അസ്മാ അൽ ഒതൈബി അനിമൽ റിസോഴ്സസ് അസോസിയേഷന് അയച്ച ഔദ്യോഗിക നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനം. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ വാങ്ങൽ, വിൽക്കൽ എന്നിവ ഉൾപ്പെടെ എല്ലാ മാർക്കറ്റ് പ്രവർത്തനങ്ങളും നിർത്തിവയ്ക്കേണ്ടതിന്റെയും, കന്നുകാലികളെ മാർക്കറ്റിലേക്ക് കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും നിരോധിക്കേണ്ടതിന്റെയും പ്രാധാന്യം ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)