
കുവൈറ്റിൽ തെരുവുനായ ആക്രമണം; സൈനിക ഉദ്യോഗസ്ഥന് ഗുരുതര പരുക്ക്
കുവൈറ്റിൽ സഭാനിലെ എയർഫോഴ്സ് ബറ്റാലിയനിൽനിന്ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഒരു സൈനിക ക്യാപ്റ്റന് ഗുരുതരമായി പരുക്കേറ്റു. ഉദ്യോഗസ്ഥൻ വാഹനത്തിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. പെട്ടെന്ന് നായ്ക്കൾ അദ്ദേഹത്തെ ആക്രമിക്കുകയും ഗുരുതരമായി പരുക്കേൽപ്പിക്കുകയുമായിരുന്നു. സംഭവം നടന്ന ഉടൻതന്നെ സഹപ്രവർത്തകർ ഇടപെട്ട് അദ്ദേഹത്തെ നായ്ക്കളിൽനിന്ന് രക്ഷിച്ചു. ഗുരുതരമായി പരുക്കേറ്റ ഉദ്യോഗസ്ഥനെ ഉടൻ ജാബർ അൽ-അഹമ്മദ് സായുധ സേന ആശുപത്രിയിലേക്ക് മാറ്റി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)