
ഗൾഫിലേക്കുള്ള യാത്രയ്ക്കിടെ ലഗേജിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണവും പണവും; ഇന്ത്യന്‍ പൗരന് പിടിയിലായത് ടേക്ക് ഓഫിന് തൊട്ടുമുന്‍പ്
ലഗേജിനുള്ളില്‍ സ്വര്‍ണവും പണവും കടത്താന്‍ ശ്രമിച്ച ഇന്ത്യന്‍ പൗരന് സാംബിയയില്‍ പിടിയില്‍. 19.32 കോടി രൂപ വിലമതിക്കുന്ന കറൻസികളും (രണ്ട് മില്യണിലേറെ ഡോളർ) 4.15 കോടി രൂപയുടെ സ്വർണ്ണവും കടത്താൻ ശ്രമിച്ചതിനാണ് പിടിയിലായത്. സാംബിയയിലെ ലുസാക്കയിലുള്ള കെന്നത്ത് കൗണ്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെ ച്ചാണ് യുവാവ് സാംബിയൻ കസ്റ്റംസിന്റെ പിടിയിലായത്. ദുബായിലേക്കുള്ള യാത്രയ്ക്കിടെയാണ് 27കാരൻ പിടിയിലായത്. ആകെ ഏഴ് സ്വർണക്കട്ടികളുണ്ടായിരുന്നു. ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് പിടിയിലായത്. സ്വര്‍ണവും പണവും ഒളിപ്പിച്ച ഒരു ചെറിയ കറുത്ത ബാഗ് ട്രാവൽ ബാഗിനുള്ളിൽ വെച്ചാണ് കടത്താന്‍ ശ്രമിച്ചത്. പിടിക്കപ്പെട്ടയാൾ ആരാണന്ന വിവരം പുറത്തുവിട്ടിട്ടില്ല. ഇയാൾ എന്തിന് വേണ്ടിയാണ് ഇത്രയും കറൻസി കടത്തിയതെന്നും വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് സാംബിയൻ കസ്റ്റംസ് അറിയിച്ചു. രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കസ്റ്റംസ് പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ
Comments (0)