
കുവൈത്തിൽ പ്രവാസി മലയാളികൾ താമസിക്കുന്ന ഈ സ്ഥലത്തിന്റെ ശോചനീയാവസ്ഥക്ക് പരിഹാരമാകുന്നു
കുവൈത്തിൽ ഏറ്റവും അധികം മലയാളികൾ താമസിക്കുന്ന ജിലീബ് അൽ ശുയൂഖ് പ്രദേശത്തിന്റെ ശോചനീയാവസ്ഥക്ക് പരിഹാരമാകുന്നു. പ്രദേശം നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പൊതു സൗകര്യങ്ങളുടെ വികസനത്തിനും , മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിനും , ബന്ധപ്പെട്ട അധികാരികൾ കൂട്ടായ ശ്രമങ്ങളും ഏകോപനവും നടത്തണ മെന്ന് ഫർവാനിയ ഗവർണർ ഷെയ്ഖ് അത്ബി അൽ-നാസർ ആഹ്വാനം ചെയ്തു. പ്രദേശത്തിന്റ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുമായുള്ള ഏകോപനത്തിനായി ഗവർണറേറ്റ് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
ജലീബ് അൽ-ഷുയൂഖ് പ്രദേശം ഉൾപ്പെടെ ഫർവാനി ഗവർണറേറ്റിലെ വിവിധ ഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള സഹകരണ മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനും അടിയന്തര പദ്ധതികൾ ആവിഷ്കരിക്കുന്നതിനുമായി ഫർവാനിയയിലെ വിവിധ സർക്കാർ ഏജൻസികളിലെ ഉദ്യോഗസ്ഥരുമായി ഗവർണർ കഴിഞ്ഞ ദിവസം യോഗം ചേർ ന്നിരുന്നു വിപുലമായ ഈ സംയുക്ത ഏകോപന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. മുനിസിപ്പൽ കാര്യ മന്ത്രിയും
ഗവർണറും സർക്കാർ പ്രതിനിധികളും ഉൾപ്പെടെയുള്ള സംഘം കഴിഞ്ഞ ആഴ്ച ജലീബ് അൽ-ഷുയൂഖ് പ്രദേശത്ത് സന്ദർശനം നടത്തിയിരുന്നു.പ്രദേശം നേരിടുന്ന രൂക്ഷമായ ഓവു ചാൽ പ്രശ്നങ്ങളും റോഡുകളുടെ ശോചനീയാവസ്ഥയും സംഘം നേരിട്ട് കാണുകയും ചെയ്തിരുന്നു.ജലീബ് അൽ-ഷുയൂഖ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് സുരക്ഷാ ഏജൻസികൾ ഉൾപ്പെടെയുള്ള മറ്റ് സർക്കാർ ഏജൻസികൾ സ്വീകരിച്ച ഏറ്റവും പുതിയ നടപടികളും പ്രശ്ന പരിഹാരത്തിനു സമർപ്പിച്ച പദ്ധതികളുടെ അവതരണവും യോഗത്തിൽ നടന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)