Posted By Editor Editor Posted On

കുവൈത്തിൽ പരിശോധന, ബാച്ചിലർമാർക്കെതിരെ നടപടി; സ്വദേശി പാർപ്പിട മേഖലയിൽ താമസിക്കുന്നവരുടെ വൈദ്യുതി വിച്ഛേദിച്ചു

കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിലെ എഞ്ചിനീയറിംഗ് ഓഡിറ്റ് ആൻഡ് ഫോളോ അപ്പ് ഡിപ്പാർട്ട്‌മെന്‍റില്‍ നിന്നുള്ള പരിശോധനാ ടീമുകളുടെ ഫീൽഡ് സന്ദർശനങ്ങൾ തുടരുകയാണെന്ന് കുവൈത്ത് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

ഗവർണറേറ്റിൽ നടത്തിയ ഏറ്റവും പുതിയ ക്യാമ്പയിനിൽ സ്വദേശി പാർപ്പിട മേഖലകളിൽ താമസിക്കുന്ന 12 ബാച്ചിലർ താമസസ്ഥലങ്ങളിലെ വൈദ്യുതി വിച്ഛേദിക്കുകയും ഫിർദൗസ് പ്രദേശത്ത് 12 ലംഘനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തതായി വകുപ്പ് റിപ്പോർട്ട് ചെയ്തു. വൈദ്യുതി മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറിറ്റി എന്നിവയുൾപ്പെടെയുള്ള ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി സഹകരിച്ച് ഷെഡ്യൂൾ ചെയ്ത പ്ലാൻ അനുസരിച്ചാണ് ഈ പരിശോധനകൾ നടത്തുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *