
കുവൈറ്റിൽ ഭക്ഷ്യ സുരക്ഷലംഘനം നടത്തിയ 12 സ്ഥാപനങ്ങൾ അടച്ചുപൂട്ടി
കുവൈറ്റിലെ മുബാറക്കിയയിൽ ഭക്ഷ്യ സുരക്ഷലംഘനം നടത്തിയ 12 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. മായം കലർത്തിയ ഭക്ഷ്യവസ്തുക്കൾ വിൽക്കുക, ശീതീകരിച്ച ഇറച്ചി ഉരുകിയ ശേഷം പുതിയതാണെന്ന വ്യാജേന വിൽക്കുക, ആവശ്യമായ ആരോഗ്യ-സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കാതെ ഭക്ഷണം കൈകാര്യം ചെയ്യുക തുടങ്ങിയ നിരവധി ലംഘനങ്ങൾ ഇവിടങ്ങളിൽ കണ്ടെത്തി. മോശം ശുചിത്വ രീതികൾ, ആരോഗ്യ ലൈസൻസില്ലാതെ കടകൾ തുറന്നു പ്രവർത്തിക്കൽ, അംഗീകാരമില്ലാത്ത വാഹനങ്ങളിൽ ഭക്ഷണം വിതരണം ചെയ്യൽ, സാധുവായ ആരോഗ്യ സർട്ടിഫിക്കറ്റുകളില്ലാത്ത ജീവനക്കാരെ നിയമിക്കൽ എന്നിവയും കണ്ടെത്തി. ചില സ്ഥാപനങ്ങളിൽ ജീവനക്കാർ താമസിക്കുന്നതായും, അനുവദനീയമായ സ്ഥലപരിധിക്കപ്പുറം കടകൾ പ്രവർത്തിക്കുന്നതായും ഇൻസ്പെക്ടർമാർ രേഖപ്പെടുത്തി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)