Posted By Editor Editor Posted On

കുവൈറ്റ് വർക്ക് പെർമിറ്റ് പുതുക്കുന്നുണ്ടോ? അറിയേണ്ട പുതിയ നിബന്ധനകൾ ഇങ്ങനെ

തൊഴിൽ വിപണിയുടെ സമഗ്രത വർദ്ധിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന നീക്കത്തിൽ ആണ് കുവെെറ്റ്. പ്രവാസികളായ പ്രഫഷനലുകളുടെ അക്കാദമിക് യോഗ്യത പരിശോധിച്ച് വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള ഓട്ടോമേറ്റഡ് സംവിധാനം പബ്ലിക് അതോറിറ്റി ഓഫ് മാൻ പവർ ആരംഭിച്ചു. സ്വദേശികൾ അല്ലാത്ത എല്ലാവർക്കും ഈ പുതിയ നിയമം ബാധകമാണ്. രാജ്യത്തെ പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ സംരംഭം, വ്യാജ അക്കാദമിക് സർട്ടിഫിക്കറ്റുകളുടെ വർദ്ധിച്ചുവരുന്ന പ്രവണതയെ ചെറുക്കാനും യോഗ്യതയുള്ള വ്യക്തികൾക്ക് മാത്രമേ പ്രൊഫഷണൽ തൊഴിൽ നൽകുന്നുള്ളൂ എന്ന് ഉറപ്പാക്കാനും വേണ്ടിയാണെന്ന് കുവെെറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.വർക്ക് പെർമിറ്റിന് അപേക്ഷിക്കുന്നത് സ്പെഷൽ മേഖലയിലാണെങ്കിൽ അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതകൾ കൂടെ സമർപ്പിക്കണം. വിദ്യാഭ്യാസവും ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള അക്രഡിറ്റേഷൻ അനുമതിയും ഉണ്ടെങ്കിൽ മാത്രമേ അംഗീകാരം ലഭിക്കുകയുള്ളൂ. തൊഴിലുടമകൾ അഷാൽ പോർട്ടൽ അല്ലെങ്കിൽ സാഹേൽ ആപ്പ് വഴിയാണ് അപേക്ഷിക്കേണ്ടത്. അതോറിറ്റിയുടെ ആക്ടിംഗ് ഡയറക്ടർ ജനറൽ മർസൂഖ് അൽ ഒതൈബി പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നത് ഇങ്ങനെയാണ്, പുതിയ പരിശോധനാ പ്രക്രിയയിൽ മൂന്ന് നിർണായക ഘടകങ്ങൾ പരിശോധിക്കും: അക്കാദമിക് ബിരുദം, അപേക്ഷകന്റെ സ്പെഷ്യലൈസേഷൻ മേഖല, യോഗ്യതയുടെ അക്രഡിറ്റേഷൻ നിലവാരം. തുടർന്ന് കുവൈറ്റിലെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്കനുസൃതമായി ഒത്തുനോക്കും. ഡോക്ടറേറ്റ്, മാസ്റ്റേഴ്‌സ്, ബാച്ചിലേഴ്‌സ് അഥവാ ഡിപ്ലോമ തുടങ്ങിയവക്കെല്ലാം ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തുല്യതയെ അടിസ്ഥാനമാക്കിയുള്ള യോഗ്യത കരസ്ഥമാക്കിയിരിക്കണം. എൻജിനീയറിങ് പ്രഫഷനലുകൾക്ക് സിസ്റ്റം വഴി അംഗീകാരം പരിശോധിച്ച ശേഷമാകും നൽകുക. എന്നാൽ, നിലവിലുള്ള തസ്തിക മാറാത്തവർക്ക് വർക്ക് പെർമിറ്റ് പുതുക്കാൻ തടസ്സമുണ്ടാകില്ല.വർക്ക് പെർമിറ്റുകൾ അംഗീകരിക്കുന്നതിന് മുമ്പ് സമർപ്പിക്കുന്ന അക്കാദമിക് രേഖകൾ കൃത്യമായി പരിശോധിക്കും. ആഷൽ പോർട്ടലിലൂടെയും സഹേൽ ബിസിനസ് ആപ്ലിക്കേഷനിലൂടെയും ആയിരിക്കും പരിശോധിക്കുന്നത്. തൊഴിലുടമകൾക്കും അപേക്ഷകർക്കും ഒരുപോലെ കാര്യക്ഷമവും സുതാര്യവുമായ രീതിയിൽ കാര്യങ്ങൾ കെെകാര്യം ഇതോടെ ചെയ്യാൻ എളുപ്പമാകും.

കുവൈത്തിന്റെ തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള വിശാലമായ പ്രചാരണത്തിന്റെ ഭാഗമാണ് പുതിയ നടപടി. രാജ്യത്ത് തൊഴിൽ ഉറപ്പാക്കാൻ ശ്രമിക്കുന്ന വിദേശ തൊഴിലാളികൾ വ്യാജ അക്കാദമിക് രേഖകൾ സമർപ്പിക്കുന്നതായി അടുത്തിടെ നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത്തരത്തിലുള്ള തട്ടിപ്പ് കുറയ്ക്കുകയും രാജ്യത്തെ മൊത്തത്തിലുള്ള തൊഴിൽ വിപണിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ആണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *