
പ്രവാസി മലയാളി കുവൈറ്റിൽ പള്ളിയിൽ നിര്യാതനായി
പ്രവാസി മലയാളി കുവൈറ്റിൽ പള്ളിയിൽ ഹൃദയാഘാതംമൂലം നിര്യാതനായി. കണ്ണൂർ വളപട്ടണം പൊയ്ത്തുംകടവ് സ്വദേശി കുറുക്കൻ കിഴക്കേ വളപ്പിൽ മൊയിദീൻ വീട് അഹമ്മദലി (40) യാണ് മരിച്ചത്. അബ്ബാസിയയിൽ ആയിരുന്നു താമസം. അബ്ബാസിയയിലെ പള്ളിയിൽ നമസ്സ്കരിക്കാനായി പോയതായിരുന്നു. റൂമിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ നടത്തിയ അന്വ ഷണത്തിലാണ് അഹമ്മദലി പള്ളിയിൽവച്ച് മരണപ്പെട്ടതായി അറിയുന്നത്. കുവൈത്തിലെ മാ ഷിപ്പിംഗ് കമ്പനിയിലായിരുന്നു ജോലി.
ഭാര്യ: വളപട്ടണം സ്വദേശിനി ഫാത്തിമ റസലീന. മക്കൾ: ഫാത്തിമ നജ്മ (12), നൂഹ് അയ്മൻ(2). പിതാവ്: ഷാഹുൽ ഹമീദ് മംഗല. മാതാവ്: റാബിയ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾക്ക് കുവൈത്ത് കെ.എം.സി.സി ഹെൽപ്പ് വിങ് നേതൃത്വം നൽകുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)