Posted By Editor Editor Posted On

കുവൈറ്റിൽ രണ്ടിടങ്ങളിൽ തീപിടുത്തം

കുവൈറ്റിൽ രണ്ടിടങ്ങളിൽ തീപിടുത്തം. ഷുവൈഖ് വ്യാവസായിക മേഖലയിലും ഫർവാനിയയിലുമാണ് തീപിടുത്തമുണ്ടായത്. ഷുവൈഖിൽ ഒരു വാണിജ്യ സ്ഥാപനത്തിനാണ് തീപിടിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ഷുവൈഖ്, അൽ ഷഹീദ് മേഖലകളിൽ നിന്നുള്ള അ​ഗ്നിശമന സേനാം​ഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ഫർവാനിയ പ്രദേശത്ത് ശനിയാഴ്ച വൈകുന്നേരത്തോടെ ഒരു മിനി ബസിന് തീപിടിച്ചു. വിവരം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ അ​ഗ്നിരക്ഷ സേനാം​ഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിലും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *