
കുവൈത്തി കുടുംബങ്ങൾ ദത്തെടുത്ത് വളർത്തുന്നത് 658 കുട്ടികളെ; കണക്കുകൾ ഇങ്ങനെ
കുവൈത്തിൽ അനാഥരായ 658 കുട്ടികളെ കുവൈത്തി കുടുംബങ്ങൾ ദത്തെടുത്ത് വളർത്തുന്നതായി സാമൂഹിക, കുടുംബ, ശിശുക്ഷേമ കാര്യ മന്ത്രി ഡോ. മത്തൽ അൽ ഹുവൈല അറിയിച്ചു.സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് ഇതെന്നും അറബ് അനാഥ ദിനത്തോട് അനുബന്ധിച്ച് സോഷ്യൽ കെയർ മേഖലയിലെ ഫാമിലി നഴ്‌സറി വിഭാഗം സംഘടിപ്പിച്ച സെമിനാറിൽ സംബന്ധിച്ച് കൊണ്ട് സംസാരിക്കവേ മന്ത്രി വ്യക്തമാക്കി . അനാഥരെ സംരക്ഷിക്കുന്നതിനും അതിനായുള്ള അന്തരീക്ഷം ഒരുക്കുന്നതും സമൂഹത്തിന്റെ കൂട്ടുത്തരവാദിത്വമാണ്. അവർക്ക് മാന്യമായ ജീവിതവും ഭാവിയും ഉറപ്പാക്കുവാൻ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും മന്ത്രി അറിയിച്ചു. അനാഥ രായ ഇത്രയും കുട്ടികളെ ദത്തെടുത്തു സംരക്ഷിക്കുക എന്നത് കുവൈത്തി ജനതയുടെ മാനുഷിക മൂല്യം പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് പരിപാടിയിൽ പങ്കെടുത്ത സാമൂഹിക ക്ഷേമ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ഖാലിദ് അൽ-അജ്മി അഭിപ്രായപ്പെട്ടു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)