Posted By Editor Editor Posted On

പ്രമേഹമുള്ളവര്‍ ഇക്കാര്യങ്ങള്‍ മറക്കരുത്; നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ഇന്ന് ചെറുപ്പക്കാരില്‍ പോലും പ്രമേഹം വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഏതൊരു പ്രമേഹരോഗിയും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

രക്തപരിശോധന
എല്ലാ ദിവസവും പ്രമേഹം പരിശോധിക്കുന്നത് നല്ലതാണ്. രക്തത്തിലെ പ്രമേഹത്തിന്റെ അളവ് മനസസ്സിലാക്കാനും അതിനനുസരിച്ച് മുന്‍കരുതലുകള്‍ എടുക്കാനും രക്തപരിശോധന സഹായിക്കും. പ്രമേഹം കൂടുതലാണെങ്കില്‍ ഡോക്ടറെ കണ്ട് അതിനനുസരിച്ച് മരുന്നിന്റെ ഡോസില്‍ മാറ്റം വരുത്താനും സാധിക്കുന്നതാണ്.

മരുന്ന് കഴിക്കുക
ചിലര്‍ പ്രമേഹം ഉണ്ടെങ്കിലും മരുന്ന് കഴിക്കാന്‍ മടിക്കുന്നത് കാണാം. എന്നാല്‍, ശരിയായ വിധത്തില്‍ വൈദ്യ സഹായം തേടേണ്ടതും മരുന്ന് കൃത്യമായി കഴിക്കേണ്ടതുമായ രോഗം കൂടിയാണ് പ്രമേഹം. പ്രമേഹം നിയന്ത്രിച്ച് നിര്‍ത്തിയില്ലെങ്കില്‍ മറ്റുപല രോഗങ്ങളും വരാന്‍ സാധ്യത കൂടുതലാണ്.

ഡയറ്റ്
മരുന്ന് കഴിച്ചതുകൊണ്ട് മാത്രം പോര, ശരിയായ വിധത്തില്‍ നാരുകള്‍ അടങ്ങിയ ആഹാരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഡയറ്റ് എടുക്കേണ്ടതും അനിവാര്യമാണ്. ഡയറ്റെടുക്കുമ്പോള്‍, പ്രോട്ടീന്‍, ഫൈബര്‍ എന്നിവ അടങ്ങിയ ആഹാരങ്ങള്‍ ചേര്‍ക്കാവുന്നതാണ്. പഴങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രമേഹ രോഗികള്‍ക്ക് കഴിക്കാന്‍ സാധിക്കുന്ന പഴങ്ങള്‍ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കുക.

വ്യായാമം
ഏതൊരു രോഗവും നിയന്ത്രിക്കാന്‍ വ്യായമം ചെയ്യേണ്ടത് അനിവാര്യമാണ്. ആഴ്ചയില്‍ 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കുക. ഇത് ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. ഒപ്പം പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കുന്നതാണ്.

മുറിവുകള്‍
പ്രമേഹം ഉള്ളവര്‍ ശരീരത്തില്‍ മുറിവുകള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കുക. ശരീരത്തില്‍ മുറിവ് വന്നാല്‍, അവ ഉണങ്ങാന്‍ പ്രയാസമായിരിക്കും. പ്രത്യേകിച്ച്, കാല്‍പാദങ്ങളില്‍ മുറിവ് ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക.

കണ്ണിന്റെ ആരോഗ്യം
പ്രമേഹ രോഗികളില്‍ തിമിരം പോലെയുള്ള അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍, കണ്ണിന്റെ ആരോഗ്യം പരിപാലിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടത് അനിവാര്യമാണ്.

വൃക്കയുടെ ആരോഗ്യം
രക്തത്തില്‍ പ്രമേഹം അമിതമാണെങ്കില്‍ വൃക്കയുടെ ആരോഗ്യം സാവധാനത്തില്‍ നശിക്കുന്നതാണ്. അതിനാല്‍, പ്രമേഹം നിയന്ത്രിച്ച് നിലനിര്‍ത്താന്‍ ശ്രമിക്കുക. വൃക്കയുടെ ആരോഗ്യം നിലനിര്‍ത്താനുള്ള മുന്‍കരുതലുകളും പാലിക്കുക. ഇടയ്ക്ക് വൃക്കയുടെ ആരോ​ഗ്യം ശ്രദ്ധിക്കുന്നതും നല്ലതാണ്. വൃക്കയുടെ ആരോ​ഗ്യം നശിപ്പിക്കുന്ന ആഹാരങ്ങൾ കഴിക്കാതിരിക്കാനും ശ്രദ്ധിക്കുക.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *