ഗൾഫിൽ നിന്ന് വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമം; മലയാളി യുവാവ് പിടിയിൽ
യുഎഇയിൽ നിന്ന് കരിപ്പൂർ വിമാനത്താവളം വഴി വൻ സ്വർണ്ണം കടത്താൻ ശ്രമിച്ച മലയാളി യുവാവ് പൊലീസിൻ്റെ പിടിയിലായി. ചൊവഴ്ച രാവിലെ ദുബായിൽ നിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ താമരശ്ശേരി സ്വദേശി സഹീഹുൽ മിസ്ഫർ (29) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 26 ലക്ഷം രൂപ വില വരുന്ന 340 ഗ്രാം സ്വർണ്ണമിശ്രിതമാണ് പൊലീസ് പിടിച്ചെടുത്തത്. ജീന്‍സിൻ്റെ രണ്ടു പായ്ക്കറ്റുകളില്‍ മറച്ച് വെച്ചാണ് സ്വർണ്ണം കടത്താൻ ശ്രമം നടത്തിയത്. മിസ്ഫറിനെ വിശദമായി ചോദ്യംചെയ്തുവരുകയാണ്. സ്വര്‍ണക്കടത്തിനു പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
മലപ്പുറം: ദോഹയിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 35 ലക്ഷം രൂപയുടെ സ്വർണം gold smuggling പോലീസ് പിടികൂടി. കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ച 570 ഗ്രാം സ്വർണ്ണമാണ് പോലീസ് പിടിച്ചെടുത്തത്. താമരശ്ശേരി സ്വദേശി നിഷാദ് (30) ആണ് സ്വർണവുമായി പിടിയിലായത്. സ്വർണം മിശ്രിത രൂപത്തിൽ പാക്ക് ചെയ്ത് രണ്ടു ക്യാപ്സൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ശനിയാഴ്ച രാത്രി 8.15ന് ദോഹയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ്…
മലപ്പുറം: ദുബായിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വര്‍ണ്ണവുമായി 19 കാരി പിടിയില്‍ gold smuggling. 1.884 കിലോ സ്വർണ്ണം മിശ്രിത രൂപത്തിലാക്കി കടത്താൻ ശ്രമിച്ച കാസർകോട് സ്വദേശി ഷഹല (19) ആണ് പിടിയിലായത്. വിമാനത്താവളത്തിന് പുറത്ത് വെച്ച് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്വർണ്ണം മൂന്ന് പാക്കറ്റുകളാക്കി വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. അഭ്യന്തര വിപണിയിൽ ഒരു കോടി രൂപ വില…
നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ . ജിദ്ദയിൽ നിന്ന് വന്ന മലപ്പുറം സ്വദേശി സിദ്ദിഖിനെയാണ് കസ്റ്റംസ് പിടികൂടിയത്. ഇയാൾ 41 ലക്ഷം രൂപയുടെ സ്വർണമാണ് കടത്താൻ ശ്രമിച്ചത്.ഗുളിക രൂപത്തിലാക്കിയ 480 ഗ്രാം സ്വർണവും, 269 ഗ്രാമിൻറെ സ്വർണാഭരണങ്ങളും 20 ഗ്രാമിൻറെ സ്വർണ കട്ടിയുമാണ് ഇയാളിൽ നിന്ന് കസ്റ്റംസ് പിടികൂടിയത്.മറ്റൊരു സംഭവത്തിൽ മലപ്പുറം കൊണ്ടോട്ടിയിൽ 41 ലക്ഷം രൂപയുടെ കുഴൽ പണവുമായി യുവാവ് പിടിയിലായി. കോഴിക്കോട്…
Comments (0)