
കുവൈത്തിൽ പ്രശസ്ത റെസ്റ്റോറൻറിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം, പരസ്യം കണ്ട് പണം മുടക്കി, പക്ഷേ കിട്ടിയത് മുട്ടൻ പണി
പ്രശസ്ത റസ്റ്റോറൻറിൽ പങ്കാളിയാകുകയാണെന്ന് വിശ്വസിപ്പിച്ച് കുവൈത്തിൽ ഒരു പ്രവാസിയെ കബളിപ്പിച്ച് വൻ തുക തട്ടിയെടുത്തതായി പരാതി. 9,260 ദിനാർ (ഏകദേശം 25 ലക്ഷം രൂപ) സമ്പാദ്യമാണ് പ്രവാസിക്ക് തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത്. 40 വയസ്സുള്ള പ്രവാസി മറ്റൊരു പ്രവാസി തൻറെ പണം തട്ടിയെടുത്തുവെന്ന് കാണിച്ചാണ് പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. പ്രശസ്തമായ ഒരു പ്ലാറ്റ്‌ഫോമിൽ ഒരു പ്രമുഖ റെസ്റ്റോറൻറിൽ പങ്കാളിയാകാനുള്ള അവസരം വാഗ്ദാനം ചെയ്യുന്ന പരസ്യം കണ്ടാണ് താൻ ബന്ധപ്പെട്ടതെന്ന് പരാതിക്കാരൻ പറയുന്നു.ഈ ഓഫറിൽ ആകർഷണം തോന്നിയതോടെ അദ്ദേഹം ഉടൻ തന്നെ പരസ്യം നൽകിയ വ്യക്തിയെ ബന്ധപ്പെടുകയും പങ്കാളിയാകാൻ 9,260 ദിനാർ നിക്ഷേപിക്കാൻ സമ്മതിക്കുകയും ചെയ്തു. ഇരു കക്ഷികളും ഒരു പങ്കാളിത്ത കരാറിൽ ഒപ്പുവച്ചു. തുടർന്ന് തുക രണ്ട് തവണകളായി കൈമാറി. 4,760 ദിനാർ ബാങ്ക് ട്രാൻസ്ഫർ വഴിയും ബാക്കി പണം നേരിട്ടുമാണ് നൽകി. ഇടപാടുകളുടെ തെളിവായി പരാതിക്കാരൻ ബാങ്ക് സ്റ്റേറ്റ്മെൻറുകളും ഹാജരാക്കിയിട്ടുണ്ട്. റെസ്റ്റോറൻറിൻറെ പ്രവർത്തനങ്ങളും വിൽപ്പനയും നിരീക്ഷിക്കാൻ അവിടെയെത്തിയപ്പോൾ കബളിപ്പിക്കപ്പെട്ടതാണെന്ന് മനസിലായതെന്നും പ്രവാസി പരാതിയിൽ പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)