
കുവൈത്തിൽ ഇന്നുമുതൽ മഴയ്ക്ക് സാധ്യത; ശനിയാഴ്ച രാവിലെ വരെ തുടരും
ചൊവ്വാഴ്ച ഉച്ച മുതൽ ശനിയാഴ്ച രാവിലെ വരെ കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ ഇടയ്ക്കിടെ ഇടിമിന്നലോടു കൂടിയ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ തെക്കുകിഴക്കൻ കാറ്റ് മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ ഉണ്ടാകുമെന്നും അറിയിപ്പുണ്ട്.ഈ കാറ്റ് പൊടിപടലത്തിനും ദൃശ്യപരത കുറക്കുന്നതിനും കാരണമാകും. കടൽ തിരമാലകൾ 6 അടിക്ക് മുകളിൽ ഉയരാനും സാധ്യതയുണ്ട്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മുതൽ കാലാവസ്ഥാ സ്ഥിതി ക്രമേണ മെച്ചപ്പെടുമെന്നാണ് പ്രവചനം.അതേസമയം ഒമാൻറെ വിവിധ ഗവർണറേറ്റുകളിൽ കാലാവസ്ഥ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ വടക്ക്-കിഴക്കൻ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഒമാൻറെ മിക്ക ഗവർണറേറ്റുകളിലും കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മാർച്ച് നാല് മുതൽ ഏഴു വരെ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അറബിക്കടൽ പ്രക്ഷുബ്ധമാകും. അറബി കടലിൽ തിരമാലകൾ മൂന്ന് മീറ്റർ വരെ ഉയരാനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. ശക്തമായ കാറ്റിനെ തുടർന്ന് മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും പൊടിപടലങ്ങൾ ഉയരും. ഇത് ദൃശ്യപര്യത കുറയ്ക്കുമെന്നും യാത്ര ചെയ്യുന്നതിനെയും മറ്റും ബാധിക്കുമെന്നും അധികൃതർ പറയുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)