കോവിഡ് കേസുകൾ പൂജ്യം :അമീരി ആശുപത്രിയിലെ അഞ്ചു കോവിഡ് വാർഡും അടച്ചു പൂട്ടി
കുവൈത്തിലെ കോവിഡ് സാഹചര്യം മെച്ചപ്പെടുന്നു .ഇന്നലെ 0 .90 ആണ് ടെസ്റ്റ് പോസിറ്റി വിറ്റി നിരക്ക്.111 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത് ആശ്വാസകരമായ തോതിൽ കോവിഡ് നിരക്ക് കുറഞ്ഞതോടെ രാജ്യത്തെ വിവിധ ആശുപത്രികളിലെ കോവിഡ് വാർഡുകൾ അടച്ചുപൂട്ടുന്നത് തുടരുകയാണ്അമീരി ആശുപത്രിയിലെ അവസാന തീവ്രപരിചരണ കോവിഡ് -19 യൂണിറ്റ് അടച്ചുപൂട്ടുന്നതായി അധികൃതർ അറിയിച്ചു ഇന്റെർനൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. മുഹമ്മദ് മിർസയാണ് ആശുപത്രിയിലെ അഞ്ച് കോവിഡ് -19 വാർഡുകളും അടയ്ക്കുന്നതായി പ്രഖ്യാപിച്ചത് . മെഡിക്കൽ സ്റ്റാഫും പ്രത്യേകിച്ച് തീവ്രപരിചരണ വിഭാഗത്തിലെ ഉദ്യോഗസ്ഥരും നടത്തിയ മികച്ച പരിശ്രമങ്ങളാണ് കോവിഡിനെതിരായ ഈ വിജയത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/L78IMuHmrY06jEoHiYEyi2
Comments (0)