
കുവൈറ്റിൽ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 30 ശതമാനം ഇളവ്: വാര്‍ത്ത വ്യാജമെന്ന് ആഭ്യന്തര മന്ത്രാലയം
ദേശീയദിനാഘോഷങ്ങൾ പ്രമാണിച്ച് കുവൈറ്റിൽ ട്രാഫിക് നിയമലംഘനങ്ങളിൽ ഇളവ് നൽകുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ആഭ്യന്തര മന്ത്രാലയം. ദേശീയദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ട്രാഫിക് നിയമലംഘനങ്ങളിൽ 30 ശതമാനം ഇളവ് നൽകുമെന്ന രീതിയിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇതാണ് ആഭ്യന്തര മന്ത്രാലയം നിഷേധിച്ചിരിക്കുന്നത്. വിവരങ്ങൾ പരിശോധിക്കേണ്ടതിൻ്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറയുകയും അടിസ്ഥാനരഹിതമായ കിംവദന്തികൾ വിശ്വസിക്കരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. വാർത്തകൾ പങ്കിടുന്നതിനോ പ്രചരിപ്പിക്കുന്നതിനോ മുമ്പ് എല്ലാവരോടും ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കാനും അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)