
ജിമ്മിൽ പോയി തിരികെയെത്തി സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടയിൽ ശ്വാസതടസ്സം; പ്രവാസി യുവാവ് കുവൈറ്റിൽ അന്തരിച്ചു
പ്രവാസി മലയാളി യുവാവ് കുവൈറ്റിൽ നിര്യാതനായി. ചെന്നൈ തിരുവോർക്കാട് കോ-ഓപ്പറേറ്റീവ് നഗറിലെ തെക്കേക്കര വീട്ടിൽ എഡ്വിൻ ഡൊമിനി (27) ആണ് മരിച്ചത്. ജിമ്മിലെ വ്യായാമത്തിനു ശേഷം സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടയിൽ ശ്വാസതടസ്സമുണ്ടായി മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. ബുധനാഴ്ച മംഗഫിൽ വച്ചാണ് സംഭവം. അൽ-മീർ ടെക്നിക്കൽ സർവീസ് കമ്പനിയിലെ എൻജീനിയറായ എഡ്വിൻ ഒരു വർഷം മുൻപാണ് കുവൈറ്റിൽ എത്തിയത്. പിതാവ്: ഡൊമിനി ജോൺ (ബെൻടെക് ഓട്ടോ മിഷൻ) മാതാവ്: ഡോ. എൽ.സി. മൃതശരീരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് സബാ മോർച്ചറിയിൽ പൊതുദർശനത്തിന് വയ്ക്കും. വൈകുന്നേരം ചെന്നൈയിലേക്ക് കൊണ്ടുപോകും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)