
അമിതശബ്ദത്തിനായി വാഹനങ്ങളിൽ എക്സ്ഹോസ്റ്റ്; കുവൈറ്റിൽ നാല് പ്രവാസികൾ പിടിയിൽ
കുവൈറ്റിലെ ഷുവൈഖ് ഇൻഡസ്ട്രിയലിൽ ഏരിയയിലെ ഗാരേജുകളിൽനിന്ന് അമിത ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന 300ൽ അധികം എക്സ്ഹോസ്റ്റ് ഉപകരണങ്ങളുമായി നാല് പ്രവാസികൾ പിടിയിലായി. പരിശോധനയിൽ ഗാരേജുകളിൽ സൂക്ഷിച്ചിരുന്ന 350 ഓളം എക്സ്ഹോസ്റ്റ് ഉപകരണങ്ങൾ കണ്ടെടുത്തതിനെത്തുടർന്നാണ് നടപടി. അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും, അത്തരം എക്സ്ഹോസ്റ്റ് സംവിധാനങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)