Posted By Editor Editor Posted On

കുവൈറ്റിൽ പിടിച്ചെടുത്തത് വിപണി മൂല്യം ഏകദേശം രണ്ടേ കാൽ ലക്ഷം ദിനാറുള്ള മയക്കുമരുന്ന്

കുവൈറ്റിലെ ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഡ്രഗ് കൺട്രോൾ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ നിന്ന് 2.2 ല​ക്ഷം ദീ​നാ​ർ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി. മയക്കുമരുന്ന് കൈവശം വെച്ചതായി കണ്ടെത്തിയ നാ​ല് കു​വൈ​ത്തി​ക​ളെ​യും നാ​ല് വി​ദേ​ശി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തു. 50 കിലോ ഹാഷിഷ്, 25,000 ലിറിക്ക ക്യാപ്‌സ്യൂളുകൾ, 5 കിലോ മെതാംഫെറ്റാമൈൻ, ഒരു കിലോ രാസവസ്തുക്കൾ, 2,000 ക്യാപ്റ്റഗൺ ഗുളികകൾ, രണ്ട് ഇലക്ട്രോണിക് സ്കെയിലുകൾ തുടങ്ങിയവ പിടിച്ചെടുത്തു. വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി പി​ടി​കൂ​ടി​യ​ത്. പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ വിപണി മൂല്യം ഏകദേശം 220,000 കുവൈത്ത് ദിനാർ ആണ്. പ്ര​തി​ക​ളെ​യും തൊ​ണ്ടി​മു​ത​ലും നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന് കൈ​മാ​റി. രാ​ജ്യ​ത്ത് വ്യാ​പ​ക​മാ​കു​ന്ന മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം രം​ഗ​ത്തു​ണ്ട്..കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *