Posted By Editor Editor Posted On

കു​വൈ​ത്തി​ൽ വ​യോ​ജ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന; കണക്കുകൾ ഇങ്ങനെ

കു​വൈ​ത്തി​ൽ വ​യോ​ജ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ 11.8 ശ​ത​മാ​നം വ​ർ​ധ​ന​. പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ന്റെ ക​ണ​ക്കു പ്ര​കാ​രം 65 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള 1,40,114 പേ​രാ​ണ് രാ​ജ്യ​ത്തു​ള്ള​ത്.

ഇ​തി​ൽ 59 ശ​ത​മാ​നം കു​വൈ​ത്തി​ക​ളും 41 ശ​ത​മാ​നം വി​ദേ​ശി​ക​ളു​മാ​ണ്. 2023 ജൂ​ലൈ​യി​ലെ ക​ണ​ക്കു​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 16,487 പേ​രു​ടെ വ​ർ​ധ​ന​യാ​ണു​ള്ള​ത്.

വ​യോ​ധി​ക​രാ​യ പു​രു​ഷ​ന്മാ​രു​ടെ എ​ണ്ണം 70,162 ആ​ണ് (33,018 കു​വൈ​ത്തി​ക​ളും 36,244 വി​ദേ​ശി​ക​ളും). ഇ​തി​ൽ 11.5 ശ​ത​മാ​നം വ​ർ​ധ​ന​യാണ് (8,084 പേ​ർ) രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വ​യോ​ജ​ന സ്ത്രീ​ക​ളു​ടെ എ​ണ്ണം 69,952 ആ​ണ് (48,786 കു​വൈ​ത്തി​ക​ളും 21,166 വി​ദേ​ശി​ക​ളും). ഒ​രു വ​ർ​ഷം കൊ​ണ്ട് 12 ശ​ത​മാ​നം (8,403 പേ​ർ) വ​ർ​ധി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *