
കുവൈത്തിൽ വേഗപരിധി ലംഘിക്കുന്ന ഡ്രൈവർമാരെ വിളിച്ചു വരുത്തുന്ന നടപടിക്രമങ്ങൾ തുടങ്ങി
കുവൈത്തിൽ വേഗപരിധി ലംഘിക്കുന്ന ഡ്രൈവർമാരെ വിളിച്ചു വരുത്തുന്ന നടപടിക്രമങ്ങൾ ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത വിഭാഗം അറിയിച്ചു.അതാത് റോഡുകളിൽ നിശ്ചയിക്കപ്പെട്ട വേഗത പരിധി ലംഘിക്കുന്ന വാഹനങ്ങളെ ട്രാഫിക് കൺട്രോൾ ക്യാമറകൾ വഴി കണ്ടെത്തിയാണ് വാഹന ഉടമകളെ ഗതാഗത വിഭാഗം കാര്യാലയത്തിലേക്ക് വിളിപ്പിക്കുന്നത്.ഇത്തരം വാഹനങ്ങൾ
60 ദിവസത്തേക്ക് പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള കർശനമായ നിയമനടപടികളാണ് സ്വീകരിക്കുന്നത്.
ഗതാഗത നിയന്ത്രണം ശക്തമാക്കുന്നതിനും റോഡ് ഉപയോക്താക്കളുടെ സുരക്ഷക്ക് ഭീഷണിയാകുന്ന അപകടകരമായ പ്രവണതതകൾ കുറയ്ക്കുന്നതിനുമുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ഇത്.
ഈ വർഷം ഏപ്രിൽ 22 മുതൽ, പ്രാബല്യത്തിൽ വരുന്ന പുതിയ ഗതാഗത നിയമ പ്രകാരം നിശ്ചിത വേഗതയിൽ മണിക്കൂറിൽ 50 കിലോമീറ്റർ അധികം വേഗ പരിധി ലംഘിക്കുന്ന ഡ്രൈവർമാർക്ക് എതിരെ ഒരു വർഷം മുതൽ മൂന്ന് വർഷം വരെ തടവോ 600 മുതൽ 1000 ദിനാർ വരെ പിഴയോ വ്യവസ്ഥ ചെയ്യുന്നു.നിയമ ലംഘകർ വിദേശികൾ ആണെങ്കിൽ ശിക്ഷാ നടപടികൾ പൂർത്തിയായ ശേഷം രാജ്യത്ത് നിന്ന് നാട് കടത്തുകയും ചെയ്തേക്കാം
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)