
വിസകച്ചവടം; കുവൈറ്റി പൗരൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ
കുവൈറ്റിലെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് വഴി രണ്ട് ഈജിപ്ത് പൗരന്മാരെയും ഒരു ചൈനക്കാരനെയും, ഒരു കുവൈറ്റിയെയുമാണ് പിടികൂടിയത്. മനുഷ്യക്കടത്ത്, പണത്തിന് പകരമായി റെസിഡൻസി ഉറപ്പാക്കാൻ പ്രത്യേകം സൗകര്യമൊരുക്കിയെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. 20 കമ്പനികളുടെ പേരിൽ 232 തൊഴിലാളികളെയാണ് ഇവർ കുവൈത്തിലെത്തിച്ചത്. ഓരോ വിസ ഇടപാടിൽ നിന്നും 500 മുതൽ 1,200 ദീനാർ വരെയാണ് ഇവർ ഈടാക്കിയത്. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിൻ്റെ നിർദ്ദേശങ്ങൾക്കനുസൃതമായി മനുഷ്യക്കടത്ത് തടയുന്നതിനായി ആഭ്യന്തര മന്ത്രാലയം നടത്തുന്ന സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായാണ് അറസ്റ്റെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)