
ഗതാഗത നിയമലംഘനം: കുവൈറ്റിൽ നാടുകടത്തിയത് 74 പ്രവാസികളെ
കുവൈറ്റിൽ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തിയ പ്രവാസികളെ നാടുകടത്തി. ലൈസൻസില്ലാതെ വാഹനമോടിക്കൽ, അപകടകരമായ ഡ്രൈവിങ് തുടങ്ങിയവ ചെയ്ത 74 വിദേശികളെയാണ് 2024ൽ നാടുകടത്തിയത്. ‘യൂണിഫൈഡ് ഗൾഫ് ട്രാഫിക് വീക്ക് കമ്മിറ്റി 2025’ ചെയർമാൻ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ സുഭാൻ ആണ് ഈക്കാര്യം വെളിപ്പെടുത്തിയത്. ഡ്രൈവർ സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്തത്, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട് 61,553 ലംഘനങ്ങൾ കഴിഞ്ഞ വർഷം രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വർധിച്ചുവരുന്ന അപകടനിരക്ക്, ഗുരുതര ഗതാഗത ലംഘനങ്ങൾ, അപകട മരണങ്ങൾ എന്നിവയാണ് ശക്തമായ ഗതാഗത നിയമഭേദഗതിക്ക് കാരണം. വ്യക്തികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് ഭേദഗതികൊണ്ട് പ്രധാനമായി ഉദ്ദേശിക്കുന്നത്. രാജ്യത്തെ 90% ഗതാഗത അപകടങ്ങളും അശ്രദ്ധ മൂലമാണ്. ആഭ്യന്തര മന്ത്രാലയം പ്രതിദിനം 200 മുതൽ 300 വരെ അപകടങ്ങൾ രേഖപ്പെടുത്തുന്നുതായും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ പുതുക്കിയ ഗതാഗത നിയമം ഏപ്രിൽ 22 മുതലാണ് പ്രാബല്യത്തിൽ വരിക.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)