Posted By Editor Editor Posted On

കുവൈത്തിൽ ഒഴിഞ്ഞു കിടക്കുന്ന അപ്പാർട്ടുമെൻ്റുകളുടെ എണ്ണത്തിൽ കുറവ്

കുവൈത്തിൽ കഴിഞ്ഞ വർഷം അവസാനത്തോടെ ഒഴിഞ്ഞു കിടക്കുന്ന അപ്പാർട്ടുമെൻ്റുകളുടെ എണ്ണത്തിൽ 26.4% കുറവുണ്ടായതായി റിപ്പോർട്ട്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അധികൃതരാണ് ഇത് സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ പുറത്തു വിട്ടത്. രാജ്യത്ത് സന്ദർശക വിസ പുനരാരംഭിച്ചതിന്റെ പ്രതിഫലനമാണ് ഇതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. രാജ്യത്ത് ആകെ 356648 അപാർട്മെന്റുകൾ ആണ് ഉള്ളത്. ഇവയിൽ അറുപത്തി അയ്യായിരം അപാർട്മെന്റുകൾ മാത്രമാണ് ഇപ്പോൾ ഒഴിഞ്ഞു കുറക്കുന്നത്.2022 ൽ ഇത് 88220 ആയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഹവല്ലി ഗവർണറേറ്റിലാണ് ഏറ്റവും അധികം അപാർട്മെന്റുകൾ ഒഴിഞ്ഞു കുറക്കുന്നത്. ഇവിടെ
ആകെ 28,133 അപ്പാർട്ടുമെൻ്റുകളിൽ ആൾ താമസമില്ല.അഹമ്മദി ഗവർണറേറ്റിൽ 19,746 ഉം ഫർവാനിയ ഗവർണറേറ്റിൾ 8,798 ഉം കബീർ ഗവർണറേറ്റിൽ 4, 698 ഉം ക്യാപിറ്റൽ ഗവർണറേറ്റിൽ 2986 ഉം അപാർട്മെന്റുകളും ഒഴിഞ്ഞു കിടക്കുന്നു.ഒഴിഞ്ഞു കിടക്കുന്ന അപാർട്മെന്റുകളുടെ എണ്ണത്തിൽ ഏറ്റവും പിറകിൽ ജഹറ ഗവർണറേറ്റാണുള്ളത്.ഇവിടെ വെറും 611 അപാർട്മെന്റുകൾ മാത്രമാണ് ഒഴിഞ്ഞു കിടക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. . ഇവിടെ
ആകെ 28,133 അപ്പാർട്ടുമെൻ്റുകളിൽ ആൾ താമസമില്ല.അഹമ്മദി ഗവർണറേറ്റിൽ 19,746 ഉം ഫർവാനിയ ഗവർണറേറ്റിൾ 8,798 ഉം കബീർ ഗവർണറേറ്റിൽ 4, 698 ഉം ക്യാപിറ്റൽ ഗവർണറേറ്റിൽ 2986 ഉം അപാർട്മെന്റുകളും ഒഴിഞ്ഞു കിടക്കുന്നു.ഒഴിഞ്ഞു കിടക്കുന്ന അപാർട്മെന്റുകളുടെ എണ്ണത്തിൽ ഏറ്റവും പിറകിൽ ജഹറ ഗവർണറേറ്റാണുള്ളത്.ഇവിടെ വെറും 611 അപാർട്മെന്റുകളിൽ മാത്രമാണ് ആൾ താമസം ഇല്ലാത്തതെന്നും റിപ്പോർട്ടിൽ പറയുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *