![](https://www.kuwaitvarthakal.com/wp-content/uploads/2023/03/kuwait-police.jpg)
കുവൈറ്റിലെ താമസ മുറിയില്‍ പ്രവാസി മരിച്ച നിലയില്‍; കൂടെ താമസിക്കുന്ന പ്രവാസി പോലീസുകാരൻ കസ്റ്റഡിയില്‍
കുവൈറ്റിലെ താമസ കെട്ടിടത്തിൻ്റെ കുളിമുറിയില്‍ പ്രവാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണത്തിൻ്റെ ഭാഗമായി കൂടെ മുറി പങ്കിടുന്ന പ്രവാസിയെ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ് കുവൈറ്റ് പോലീസ്. കുവൈറ്റ് സിറ്റിയുടെ തെക്ക് ഭാഗത്തുള്ള ഹവല്ലി ഗവര്‍ണറേറ്റിലാണ് പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.പ്രവാസിയുടെ താമസ സ്ഥലത്തേക്ക് മെഡിക്കല്‍ സഹായം ആവശ്യപ്പെട്ട് ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയതായിരുന്നു പോലീസ് മെഡിക്കല്‍ സംഘം. കെട്ടിടത്തില്‍ കൂടെ താമസിക്കുന്ന പ്രവാസി തന്നെയായിരുന്നു മെഡിക്കല്‍ സഹായം ആവശ്യപ്പെട്ട് പോലീസില്‍ വിളിച്ചത്.എന്നാല്‍ പാരാമെഡിക്കല്‍ സംഘം എത്തിയപ്പോള്‍, അപ്പാര്‍ട്ട്‌മെൻ്റിൻ്റെ കുളിമുറിയില്‍ 58 വയസ്സുള്ള ഒരു പ്രവാസി കഴുത്തില്‍ കയറിട്ട് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. പ്രവാസിയുടെ മരണം സ്ഥിരീകരിച്ചതിനുശേഷം, പോലീസിനെയും പബ്ലിക് പ്രോസിക്യൂഷനെയും മെഡിക്കല്‍ സംഘം അറിയിക്കുകയും ചെയ്തു.എന്നാല്‍ സംഭവത്തിനു പിന്നില്‍ കൊലപാതകമാകാമെന്ന് സംഭവ സ്ഥലം പരിശോധിച്ച ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സംശയിച്ചതിനെ തുടര്‍ന്ന് സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. ഇതേത്തുടര്‍ന്നാണ് കൂടെ താമസിക്കുന്ന സുഹൃത്തിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ തന്നെയായിരുന്നു സുഹൃത്ത് തൂങ്ങിമരിച്ച കാര്യം പോലീസിനെ അറിയിച്ചത്. സംശയം തോന്നിയ പോലീസ് ചോദ്യം ചെയ്യുന്നതിനായാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.ആത്മഹത്യയ്ക്കു പിന്നില്‍ സാമ്പത്തിക കാരണങ്ങളാണെന്ന് റൂംമേറ്റ് ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു. നാട്ടിലുള്ള തൻ്റെ കുടുംബം താങ്ങാനാവാത്ത പണത്തിനായി ആവശ്യപ്പെട്ടതിനെക്കുറിച്ച് ഇയാള്‍ തന്നോട് പരാതിപ്പെട്ടിരുന്നതായും അതാവാം ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹവും അത് കണ്ടെത്തിയ സ്ഥലവും പരിശോധിച്ച്, എന്തെങ്കിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടോ എന്ന കാര്യം കണ്ടെത്താന്‍ ഫോറന്‍സിക് തെളിവ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)