![](https://www.kuwaitvarthakal.com/wp-content/uploads/2023/05/kuwait-tourism.jpg)
കുവൈത്തിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന നിരവധി പ്രവാസികളെ പിരിച്ചു വിട്ടേക്കും
കുവൈത്തിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന നിരവധി പ്രവാസികളെ പിരിച്ചു വിടാൻ സിവിൽ സർവീസ് കമ്മീഷൻ തയ്യാറെടുക്കുന്നു.ഇതിന്റെ ഭാഗമായി സ്വദേശികൾ ജോലിക്ക് ലഭ്യമല്ലാത്ത പദവികളിൽ ഒഴികെ ജോലി ചെയ്യുന്ന എല്ലാ വിദേശികളുടെയും സേവന കരാർ ഈ വർഷം മാർച്ച് 31 ന് ശേഷം പുതുക്കി നൽകുന്നതല്ല. സ്വദേശി സ്ത്രീകളുടെ വിദേശികളായ മക്കളെ ഈ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കിയതായും സിവിൽ സർവീസ് കമ്മീഷൻ വ്യക്തമാക്കി. എന്നാൽ സ്വദേശികൾ ജോലിക്ക് ലഭ്യമല്ലാത്ത അപൂർവമായ പദവികളിൽ ജോലി ചെയ്യുന്ന വിദേശികളെ പകരം സംവിധാനം ഉണ്ടാകുന്നത് വരെ ജോലിയിൽ തുടരാൻ അനുവദിക്കും. 2017-ലെ സിവിൽ സർവീസ് കൗൺസിൽ 11-ാം നമ്പർ പ്രമേയം പ്രകാരം എല്ലാ സർക്കാർ ഏജൻസികളിലും വിദേശികൾക്ക് പകരം സ്വദേശികളെ മാറ്റിസ്ഥാപിക്കുന്നത് തുടർന്ന് വരികയാണെന്നും അധികൃതർ അറിയിച്ചു
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)