കുവൈത്ത് സ്വദേശികൾക്ക് പ്രിയം സർക്കാർ സർവീസ്
കുവൈത്തിൽ സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ താത്പര്യം കുറയുന്നതായി കണക്കുകൾ. 2023നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന കുവൈത്ത് സ്വദേശികളുടെ എണ്ണം കുറഞ്ഞതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി). 2023ൽ 72,231 സ്വദേശികളാണ് കുവൈത്തിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്തിരുന്നത്. 2024 ഡിസംബറോടെ ഇവരുടെ എണ്ണം 70,756 ആയി കുറഞ്ഞു. ഒരു വർഷത്തിനുള്ളിൽ 1475 പേരുടെ കുറവ്. എന്നാൽ, കഴിഞ്ഞ വർഷം സർക്കാർ സർവീസിൽ ജോലിക്ക് പ്രവേശിച്ചവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. കണക്കുപ്രകാരം സർക്കാർ ജീവനക്കാരുടെ എണ്ണം 400,815 ആയി ഉയർന്നിട്ടുണ്ട്. 2023ൽ ഇത് 397,690 ആയിരുന്നു. 3,125 ജീവനക്കാരുടെ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.
സർക്കാർ സർവീസിൽ ജോലി ചെയ്യുന്നതിൽ കൂടുതലും സ്ത്രീകളാണ്. 207,011 സ്ത്രീകളും 1,93,804 പേർ പുരുഷന്മാരുമാണ്. സ്വദേശികളായ 33,307 പേർ ജോലിക്ക് റജിസ്ട്രർ ചെയ്തിട്ടുള്ളതായി കണക്കുകൾ വെളിപ്പെടുത്തുന്നു. സ്വകാര്യ മേഖലയിൽ സ്വദേശികളെ ജോലിക്ക് പ്രോൽസാഹിപ്പിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ച് വരുന്നത്. സ്വകാര്യ കമ്പനികൾ നൽകുന്ന ശമ്പളം കൂടാതെ സർക്കാരും സാമ്പത്തികമായ സഹായം ഇവർക്ക് നൽകുന്നുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)