കുവൈറ്റ് വിമാനത്താവളത്തില്‍ സംഘര്‍ഷം; അധികൃതര്‍ അന്വേഷണം ആരംഭിച്ചു
കുവൈത്ത് വിമാനത്താവളത്തില്‍ സംഘര്‍ഷം. എയർപോർട്ടിലെ ടെര്‍മിനല്‍ 4 (T4) ല്‍ ആഗമന ഗേറ്റിന് പുറത്താണ് സംഘര്‍ഷം ഉണ്ടായത്. എട്ട് പൗരന്മാർ ഉൾപ്പെട്ട ഈ വഴക്കില്‍ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു. സുരക്ഷാ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഒരാളെ ആംബുലൻസിൽ ഫർവാനിയ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബാക്കി ഏഴ് പേരെ ചോദ്യം ചെയ്യുന്നതിനായി ജിലീബ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. അറബ് രാജ്യത്തുനിന്ന് കുവൈത്ത് വിമാനത്തിൽ എത്തിയതാണോ അതോ കുവൈത്തിൽ ഇറങ്ങിയതിന് ശേഷമുള്ള തർക്കമാണോ ഇതിന് കാരണമായതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. സംഭവത്തെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻസ് യൂണിറ്റിന് ഒരു കോൾ ലഭിച്ചതായി സുരക്ഷാ സ്രോതസ് റിപ്പോർട്ട് ചെയ്തു. സംഘര്‍ഷത്തില്‍ ഉൾപ്പെട്ട അഞ്ച് വ്യക്തികൾ ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CyE2zWozOCv4kORqNVFYqJ
Comments (0)