വിമാനയാത്രക്കാർക്ക് പ്രത്യേക അറിയിപ്പ്, വരും ദിവസങ്ങളിൽ ഇക്കാര്യം ശ്രദ്ധിക്കണം; നേരത്തെ എത്തണമെന്ന് കേരളത്തിലെ വിമാനത്താവളം അധികൃതർ
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് അറിയിപ്പുമായി എയർപോർട്ട് അധികൃതർ. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വിമാനത്താവള അധികൃതർ അറിയിപ്പ് നൽകിയത്. പ്രവാസികളടക്കമുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ ശ്രദ്ധയ്ക്കായാണ് അറിയിപ്പ് നൽകിയിരിക്കുന്നത്.
റിപ്പബ്ലിക് ദിനാചരണം പ്രമാണിച്ച് കൊച്ചി ഉൾപ്പെടെ എല്ലാ വിമാനത്താവളങ്ങളിലും വരും ദിവസങ്ങളിൽ സുരക്ഷാ പരിശോധനകൾ വർധിപ്പിച്ചിട്ടുണ്ട്. ഇത് മൂലം തിരക്ക് വർധിക്കുന്ന സാഹചര്യങ്ങളിൽ വിമാനത്താവളത്തിലെ വിവിധ പ്രക്രിയകൾക്ക് കൂടുതൽ സമയം ആവശ്യമായി വന്നേക്കാമെന്നത് കണക്കിലെടുത്താണ് പുതിയ അറിയിപ്പ്.
കൂടുതൽ സമയം വേണ്ടി വരുന്നതിനാൽ യാത്രക്കാർ മുൻകൂട്ടി യാത്രകൾ ആസൂത്രണം ചെയ്യണമെന്നും വിമാനത്താവളത്തിൽ നേരത്തെ എത്തണമെന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അധികൃതർ അറിയിച്ചു. സുരക്ഷിതവും സൗകര്യ പ്രദവുമായ യാത്രയ്ക്കായി യാത്രക്കാർ നേരത്തെ വിമാനത്താവളത്തിൽ എത്തിച്ചേരണം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)