വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; പ്രവാസി മലയാളിയുടെ പിഞ്ചുകുഞ്ഞ് മരിച്ചു
ഗൾഫ് എയർ വിമാനത്തിൽ ബഹ്റൈനിൽ നിന്നെത്തിയ 11 മാസം പ്രായമായ കുഞ്ഞ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. ഇന്നലെ പുലർച്ചെ നെടുമ്പാശേരിയിലെത്തിയ വിമാനത്തിലാണു സംഭവം.ഗൾഫിൽ ജോലി ചെയ്യുന്ന മലപ്പുറം അരിമ്പ്ര പിച്ചൻ ചീരാത്ത് ഫൈസൽ ബാബു– ഫസീല കൊടിത്തൊടി ദമ്പതികളുടെ മകൻ ഫെസിൻ അഹമ്മദ് ആണ് മരിച്ചത്. മാതാവ് ഫസീലയും കുട്ടിയോടൊപ്പമുണ്ടായിരുന്നു. വിമാനത്തിൽ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് വിമാനം കൊച്ചിയിൽ ഇറങ്ങിയ ഉടൻ അങ്കമാലിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മാസം തികയുന്നതിന് മുമ്പ് ജനിച്ച കുഞ്ഞാണ്. ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു. തുടർ ചികിത്സകൾക്ക് വേണ്ടിയാണ് നാട്ടിലെത്തിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)