കുവൈത്തിലെ മണി എക്സ്ചേഞ്ചിലെ കവർച്ച ശ്രമത്തിൽ പൊലീസുകാരന് കഠിന തടവ്
കുവൈത്തിൽ ഫിന്താസ് പ്രദേശത്തെ മണി എക്സ്ചെഞ്ച് സ്ഥാപനത്തിൽ കവർച്ച ശ്രമം നടത്തിയ കേസിൽ പോലീസ് ഉദ്യോഗസ്ഥന് 15 വർഷം കഠിന തടവ് വിധിച്ചു. ജസ്റ്റിസ് മുതൈബ് അൽ-അർദിയുടെ നേതൃത്വത്തിലുള്ള ക്രിമിനൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.മോഷ്ടിച്ച ടാക്സി വാഹനത്തിൽ എത്തി സ്ഥാപനത്തിൽ അതിക്രമിച്ച് കയറിയാണ് ഇയാൾ , ജീവനക്കാരനെ തോക്ക് ചൂണ്ടി കവർച്ച നടത്താൻ ശ്രമിച്ചത്. കൃത്യം നടത്തുന്നതിനിടയിൽ തോക്കിന്റെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് ഉദ്യമം പരാജയപ്പെടുകയും ഇയാൾ കാറിൽ കയറി രക്ഷപ്പെടുകയുമായിരുന്നു. തുടർന്ന് സി സി ടി വി പിന്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി, ആഭ്യന്തര മന്ത്രാലയത്തിലെ മുൻ ഉദ്യോഗസ്ഥനാണെന്ന് തിരിച്ചറിഞ്ഞതും അറസ്റ്റിലാകുന്നതും. വിചാരണ വേളയിൽ, തൻ്റെ കക്ഷിയെ മനോരോഗചികിത്സക്ക് അയക്കണമെന്ന് പ്രതിയുടെ അഭിഭാഷകൻ അഭ്യർഥിച്ചുവെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)