കുവൈറ്റിൽ വെള്ളമടിച്ച് വാഹനമോടിച്ചു, ചെന്ന് കയറിയത് അയൽവാസിയുടെ വീട്ടിൽ; പിന്നീട് പോലീസ് പിടിയിൽ
കുവൈറ്റിലെ അൽ-അർദിയ പ്രദേശത്ത് മദ്യപിച്ച് വാഹനമോടിച്ച് അയൽവാസിയുടെ വീട്ടിൽ ചെന്നുകയറിയ പ്രതി പിടിയിൽ. ഒരു വീടിനുള്ളിൽ അസാധാരണാവസ്ഥയിലായ ഒരാളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കൂടുതൽ അന്വേഷണത്തിൽ, പ്രതി ഇതിനകം തന്നെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ തിരയുന്ന ആളാണെന്ന് കണ്ടെത്തി. രാജ്യത്ത് മദ്യം കൈവശം വയ്ക്കൽ, ഉപഭോഗം, പൊതുസ്ഥലത്ത് ലഹരി ഉപയോഗം എന്നിവ നിരോധിക്കുകായും ഈ നിയമങ്ങൾ ലംഘിക്കുന്നതിനുള്ള ശിക്ഷകളിൽ വിദേശികൾക്ക് പിഴ, തടവ്, നാടുകടത്തൽ എന്നിവയും ഉൾപ്പെടുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)