കുവൈറ്റിൽ പട്ടാപ്പകല്‍ മണി എക്സ്ചേഞ്ചിൽ കൊള്ളയടി
കുവൈറ്റിലെ അൽ അഹ്മദി ഗവര്‍ണറേറ്റില്‍ മണി എക്സ്ചേഞ്ച് പട്ടാപ്പകൽ കൊള്ളയടിച്ചു. കാറിൽ എത്തിയ രണ്ടംഗ സംഘം തോക്കുമായി സ്ഥാപനത്തിൽ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി കൗണ്ടറിലുണ്ടായിരുന്ന പണം കൈക്കലാക്കി രക്ഷപ്പെട്ടു. പതിനായിരം കുവൈത്തി ദിനാറാണ് നഷ്ടമെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. കൊള്ളസംഘം തോക്കുമായി മണി എക്സ്ചേഞ്ചിൽ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് ലഭിച്ചു. ഈ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)