കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് നിർത്താൻ ആലോചിച്ച് ഈ രാജ്യം
കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് നിർത്താൻ ഫിലിപ്പീൻസ് ആലോചിക്കുന്നതായി റിപ്പോർട്ട്. ഡാഫ്നി നകലബാൻ, ജെന്നി അൽവരാഡോ എന്നീ ഫിലിപ്പീനി തൊഴിലാളികളുടെ ദാരുണ മരണത്തെത്തുടർന്നാണ് നീക്കം. ഒക്ടോബറിൽ കാണാതായ ഡാഫ്നി നകലബാനെ പിന്നീട് കുവൈത്ത് പൗരന്റെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മറ്റൊരു സംഭവത്തിൽ, ജെന്നി അൽവാരാഡോ ജോലിസ്ഥലത്ത് പുക ശ്വസിച്ച് മരിച്ചു. ഇവരുടെ കൂടെ ഈ സംഭവത്തിൽ നേപ്പാൾ, ശ്രീലങ്കൻ പൗരന്മാരും മരിച്ചു. നിർഭാഗ്യവശാൽ മാറിപ്പോയി അൽവരാഡോക്ക് പകരം നേപ്പാൾ പൗരന്റെ മൃതദേഹമാണ് ഫിലിപ്പീൻസിൽ എത്തിച്ചത്. കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് നിർത്തുന്നത് സംബന്ധിച്ച് ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറുമായി ചർച്ച ചെയ്തതായി മൈഗ്രന്റ് വർക്കേഴ്സ് സെക്രട്ടറി ഹാൻസ് കാക്ഡാക് സ്ഥിരീകരിച്ചു. ഫിലിപ്പീനി തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും മുൻഗണന വിഷയമാണെന്ന് ഹാൻസ് കാക്ഡാക് കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)