കുവൈത്തിൽ വ്യാജ രേഖകൾ ചമച്ച് നേടിയെടുത്ത പൗരത്വം പിൻവലിച്ചു
കുവൈത്തിൽ ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫിന്റെ നേതൃത്വത്തിൽ ആരംഭിച്ച പൗരത്വം പിൻ വലിക്കൽ നടപടികൾ നിർണ്ണായക ഘട്ടത്തിലേക്ക് നീങ്ങുന്നു.വ്യാജ രേഖകൾ ചമച്ച് കുവൈത്തി പൗരത്വം നേടിയ അര ലക്ഷത്തോളം പേരുടെ പൗരത്വമാണ് ഇതിനകം റദ്ധാക്കിയത്. മുൻ പാർലമെൻറ് അംഗം ഉൾപ്പെടെ നിരവധി പ്രമുഖർക്കാണ് ഷെയ്ഖ് ഫഹദ് അൽ യൂസുഫിന്റെ കർശന നടപടികളെ തുടർന്ന് പൗരത്വം നഷ്ടമായിരിക്കുന്നത്. ഏറ്റവും ഒടുവിലായി സുരക്ഷാ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനും ഇതേ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ മൂന്ന് മക്കൾക്കും പൗരത്വം നഷ്ടമായി. സിറിയൻ പൗരനായ ഇയാളുടെ പിതാവ് വ്യാജ രേഖകൾ ചമച്ച് നേടിയ കുവൈത്തി പൗരത്വത്തിന്റെ പിന്തുടർച്ചയായാണ് പത്താം വയസ്സിൽ ഇയാൾക്കും പൗരത്വം ലഭിച്ചത്. എന്നാൽ 2016 ൽ ആഭ്യന്തര മന്ത്രാലയത്തിൽ ഉന്നത പദവിയിൽ ഇരിക്കവേ ഇത് സംബന്ധിച്ച് മന്ത്രാലയത്തിന്പരാതി ലഭിച്ചിന്നുവെങ്കിലും ഇയാളുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പരാതി ഒതുക്കുകയായിരുന്നു. ഇയാളുടെ മൂന്ന് മക്കളെയും മന്ത്രാലയത്തിലെ ഉയർന്ന പദവികളിൽ നിയമിക്കുകയും ചെയ്തിരുന്നു.ഇയാൾക്കെതിരെ നിർണായക തെളിവുകൾ ലഭിക്കുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രി നിർദേശം നൽകുകയും ചെയ്തു
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)